Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബീഫ് വാദം ഏറ്റില്ല; ബോളിവുഡിൽ ചരിത്രം സൃഷ്ടിച്ച് ആലിയ ഭട്ടും രൺബീറും, 4 ദിവസം കൊണ്ട് ബ്രഹ്മാസ്ത്ര നേടിയത് വൻ തുക...

text_fields
bookmark_border
കോവിഡിന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമാണ് ആയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര
Alia Bhatt  Ranbir Kapoor Movie Brahmastra earns Rs 225 crore worldwide,
cancel

തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച് രൺബീർ- ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്ര. സെപ്റ്റംബർ 9 ന് തിയറ്റർ റിലീസായി എത്തിയ ചിത്രം ഭാഷാവ്യാത്യാസമില്ലാതെ മികച്ച വിജ‍യം നേടി ജൈത്രയാത്ര തുടരുകയാണ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രത്തിൽ നിന്നും നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

സെപ്റ്റംബർ 9 ന് പ്രദർശനത്തിനെത്തിയ ബ്രഹ്മാസ്ത്ര മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുകയായിരുന്നു. നാല് ദിവസം കൊണ്ട് 225 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. കോവിഡിന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമാണ് ആയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര.

വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബ്രഹ്മാസ്ത്ര തിയറ്ററുകളിൽ എത്തിയത്. എന്നാൽ ഇതൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. 400 കോടി ബജറ്റിലാണ് ബ്രഹ്മാസ്ത്ര ഒരുങ്ങിയത്. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. ഇന്ത്യൻ പുരാണ സങ്കൽപങ്ങളെ ഇന്നത്തെ ലോകവുമായി ബന്ധിപ്പിച്ചാണ് കഥ പറയുന്നത്.

ആയാൻ മുഖർജി തിരക്കഥ എഴുതി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയിൽ രൺബീറിനും ആലിയ ഭട്ടിനും ഒപ്പം വൻ തരനിരയാണ് അണിനിരന്നത്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, നാഗാർജുന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൗനി റോയിയാണ് ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് മൗനിയുടെ കഥാപാത്രത്തിന് ലഭിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alia Bhatt Ranbir Kapoor Movie Brahmastra earns Rs 225 crore worldwide
Next Story