Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇത്തവണത്ത വിഷുക്കണി...

ഇത്തവണത്ത വിഷുക്കണി മമധർമ്മക്ക്​ സമർപ്പിക്കണം; സിനിമക്കായി വീണ്ടും സഹായം തേടി അലി അക്​ബർ

text_fields
bookmark_border
ഇത്തവണത്ത വിഷുക്കണി മമധർമ്മക്ക്​ സമർപ്പിക്കണം; സിനിമക്കായി വീണ്ടും സഹായം തേടി അലി അക്​ബർ
cancel

1921 പുഴ മുതൽ പുഴ വരെ എന്ന പുതിയ ചിത്രത്തിനായി വീണ്ടും ധനസഹായം അഭ്യർഥിച്ച്​ സംവിധായകൻ അലി അക്​ബർ. ഇത്തവണത്തെ വിഷുക്കണി മമധർമ്മക്ക്​ സമർപ്പിക്കണമെന്ന്​ അദ്ദേഹം അഭ്യർഥിച്ചു. സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂൾ ചിത്രീകരണം തുടങ്ങാനിരിക്കെയാണ്​ അഭ്യർഥന.

ചിത്രത്തിന്‍റെ 60 ശതമാനം ഷൂട്ടിങ്ങും പൂർത്തിയായെന്ന്​ അലി അക്​ബർ അറിയിച്ചു. ജനങ്ങളിൽ നിന്ന്​ പിരിച്ചെടുത്ത പണത്തിൽ ഇനി 3076530 രൂപയാണ്​ ബാക്കിയുള്ളതെന്നും അലി അക്​ബർ ഫേസ്​ബുക്കിൽ കുറിച്ചു.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണ്ണ രൂപം

ധന്യാത്മൻ,

"മമധർമ്മ" ജനകീയ കൂട്ടായ്മയിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ചലച്ചിത്ര നിർമ്മാണ സംരംഭമാണ്.സത്യത്തോടൊപ്പം, രാജ്യത്തോടൊപ്പം, ധർമ്മത്തോടൊപ്പം എന്നത് തന്നെയാണ് സംരംഭത്തിന്റെ ലക്ഷ്യം.

രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ചു യഥേഷ്ടം വളച്ചൊടിക്കാവുന്നതായി ചരിത്ര സത്യങ്ങൾ മാറുമ്പോൾ,നോക്കു കുത്തികളെ പോലെ പഞ്ചപുഛമടക്കി നോക്കി നിൽക്കുന്ന സാംസ്കാരിക മഹാരഥന്മാർക്ക് മുൻപിൽ,ഞങ്ങൾക്കും സത്യം വിളിച്ചുപറയാനറിയാം എന്നുള്ള ജനങ്ങളുടെ തീരുമാനമാണ് മമധർമ്മ, മമധർമ്മയ്ക്ക് പക്ഷമൊന്നേയുള്ളൂ അത് രാഷ്ട്രപക്ഷമാണ്, ആ പക്ഷത്തിന്റെ ആദ്യ സംരംഭമാണ് "1921 പുഴമുതൽ പുഴവരെ".

മമധർമ്മയ്ക്ക് ഇതുവരെ പൊതുജനം നൽകിയത് 11742859 രൂപയാണ്,

ആയതിൽ നിന്നും,ചലച്ചിത്രത്തിന്റെ 60%ചിത്രീകരിച്ചു കഴിഞ്ഞു. ആയതി ലേക്കുള്ള ചിലവ് കഴിച്ച് നമ്മുടെ കൈവശം 8/4/21ന് മിച്ചമുള്ളത് 3076530 രൂപയാണ്, കൃത്യമായും പ്രതിമാസം കണക്കുകൾ സമർപ്പിക്കപ്പെടുന്നുണ്ട്.90%തുകയും ബാങ്ക് അക്കൗണ്ടിലൂടെയാണ് നൽകുന്നത്.

രണ്ടാമത്തെ ഷെഡ്യൂൾ മെയ് ആദ്യവാരം ആരംഭിക്കാൻ തീരുമാനിച്ചിരിക്കയാണ്, ആയതിലേക്കുള്ള പ്രവർത്തനം തുടങ്ങി കഴിഞ്ഞു.വലിയൊരു തുകയ്ക്കുള്ള മനുഷ്യാധ്വാനവും,കലാനൈപുണ്യവും ഇതിലേക്ക് സമർപ്പണവും ചെയ്തിട്ടുണ്ട്.ആയിരക്കണക്കിന് ആളുകളുടെ ചെറുതും വലുതുമായ വിയർപ്പിന്റെ വില ഇതിലേക്ക് ലഭിച്ചിട്ടുണ്ട് അവരോട് വ്യക്തിപരമായി ഒരു നന്ദിപറയാൻ പോലും സാധിച്ചിട്ടില്ല അതിൽ പരിഭവം അരുത് എന്ന അപേക്ഷയും കൂടിയുണ്ട് 🙏.

കുറച്ചു നല്ല മനസ്സുകൾ ധൈര്യം പകരാനായി എനിക്ക് ചുറ്റുമുണ്ട്. നിരാശപ്പെടുത്താൻ ശത്രുക്കളായി പതിനായിരങ്ങൾ വട്ടം കറങ്ങുന്നുമുണ്ട്.. ഷൂട്ട് ചെയ്തിടത്തോളം എഡിറ്റ്‌ ചെയ്തു തൃപ്തിയുണ്ട്...

പുഴമുതൽ പുഴവരെ നമ്മുടെ അഭിമാനത്തിന്റെ അടയാളമാണ് ഭംഗിയായി പൂർത്തീകരിക്കണം.. അതുകൊണ്ട് ഒരിക്കൽ കൂടി ഞാനഭ്യർത്ഥിക്കുന്നു, ഇത്തവണത്തെ വിഷുക്കണി മമധർമ്മയ്ക്ക് സമർപ്പിക്കണം...

മമധർമ്മ ഒരു വ്യക്തിയിൽ അധിഷ്ഠിതമാണെന്ന തോന്നൽ ആർക്കും വേണ്ട അത് ധർമ്മത്തിൽ വിശ്വസിക്കുന്ന സമൂഹത്തിന്റെതായിത്തീരും.. അതെന്റെ ഉറപ്പാണ്. തത്കാലം ഞാനെന്ന ഭിക്ഷക്കാരനിലേക്ക് എല്ലാ കൂരമ്പുകളും തുളച്ചു കയറട്ടെ...ആട്ടും തുപ്പും ഒരാൾ സഹിച്ചാൽ മതിയല്ലോ.. മാറ്റത്തിന് വേണ്ടി ഒച്ചയിടുമ്പോൾ അതൊക്കെ സാധാരണമാണ്...

കൂടെയുണ്ടാവണം

കൂട്ടായി.. ഗുരുവായി

നന്മയോടെ നന്ദിയോടെ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ali akbar
News Summary - Ali Akbar Facebook post
Next Story