Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅലക്സ് പോൾ...

അലക്സ് പോൾ സംവിധായകനാകുന്നു; ക്യാമ്പസ് ഹൊറർ പശ്ചാത്തലത്തിൽ 'എവേക്'

text_fields
bookmark_border
അലക്സ് പോൾ സംവിധായകനാകുന്നു; ക്യാമ്പസ് ഹൊറർ പശ്ചാത്തലത്തിൽ എവേക്
cancel

ഓർത്തുവെക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) ആണ് അലക്സ് പോൾ സംവിധാനം ചെയ്യുന്ന ചിത്രം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ സംരംഭത്തിനായുള്ള ഒരുക്കത്തിലായിരുന്നു അലക്സ് പോൾ.

കഥയിലും, അഭിനയ രംഗത്തും സാങ്കേതികരംഗത്തും ഏറെ പുതുമകൾ നൽകിക്കൊണ്ടാണ് ചിത്രത്തിന്‍റെ അവതരണം. പാൻ ഇൻഡ്യൻ മൂവിസിന്‍റെ ബാനറിൽ അഡ്വ.ബിനു, ജയകുമാർ എന്നിവർ നിർമിക്കുന്ന ചിത്രം ഒരുപാൻ ഇൻഡ്യൻ സിനിമയായി ഇൻഡ്യയിലെ വിവിധ ഭാഷകളിലായിട്ടാണ് അവതരിപ്പിക്കുന്നത്.

കാമ്പസ് ഹൊറർ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ അവതരണം. പോപ്പുലർ സിനിമകളായ സലാർ, എമ്പുരാൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാർത്തികേയദേവ് ആണ് ചിത്രത്തിലെ നായകൻ. എമ്പുരാനിൽ പ്രഥ്വിരാജിന്‍റെ ചെറുപ്പം അവതരിപ്പിച്ചത് കാർത്തികേയദേവാണ്. വിൻസിറ്റയാണു നായിക.

സിദ്ദിഖ്, ലാൽ, ജോണി ആന്‍റണി, ജോയ് മാത്യൂ,പ്രശസ്ത ബോളി വുഡ് നടൻ മകരന്ദ് ദേശ്പാണ്ഡെ, ലെന, അരിസ്റ്റോ സുരേഷ്, അവാനി രാജേഷ്, പ്രശസ്ത യൂട്യൂബറും, മീഡിയ ഇൻഫ്ളുവൻസറും, ഗായികയും, ഡാൻസറുമായ തെരേസാ എമ്മ ബ്രിജിത്ത്, ഹരി പത്തനാപുരം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

അശ്വതി അലക്സാണ് ഈ ചിത്രത്തിന്‍റെ കഥയും,തിരക്കഥയും സംഭാഷണവും, ഒരുക്കുന്നത്. സംഗീത സംവിധാനവും അലക്സ് പോൾ തന്നെ നിർവഹിക്കുന്നു. വയലാർ ശരത്ചന്ദ്ര വർമ, സന്തോഷ് വർമ, ഹരി പത്തനാപുരം എന്നിവരാണ് ഇതിലെ ഗാനങ്ങൾ രചിക്കുന്നത്.

എഡിറ്റിങ് -വി. സാജൻ. കലാസംവിധാനം - ബോബൻ. മേക്കപ്പ് - പട്ടണം റഷീദ്. കോസ്റ്റ്യും .ഡിസൈൻ-സമീരാസനീഷ്. ആക്ഷൻ -സ്റ്റൺ ശിവ. കോറിയോഗ്രഫി - റംസാൻ, ശ്രീജിത്ത്. വി.എഫ്.എക്സ്-എഗ്ഗ് വൈറ്റ്. സ്റ്റിൽസ് -നിജേഷ് ചെറു വോട്ട്. ഡിസൈൻ - പാൻസ് ചുൾ. പ്രൊഡക്ഷൻ കൺട്രോളർ - മുരളി വിജയ്. ജൂൺ ആദ്യവാരത്തിൽ തെങ്കാശി കുറ്റാലം ഭാഗങ്ങളിലായി ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. സ്നേഹം മൂവീസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entertainment NewsdirectorAlex Paul
News Summary - Alex Paul becomes director
Next Story