മമ്മൂട്ടിയെയും ബേസിലിനെയും ഇടിച്ചിട്ട് വിഷു വിന്നറായി നസ്ലെനും പിള്ളേരും! ആലപ്പുഴ ജിംഖാന ഇതുവരെ നേടിയത്..
text_fieldsവിഷു റിലീസായെത്തിയ മൂന്ന് മലയാള ചിത്രങ്ങളിൽ മറ്റ് ചിത്രങ്ങളെ പിന്നിലാക്കി മുന്നേറി യുവതാരം നസ്ലെൻ ഗഫൂർ ചിത്രം ആലപ്പുഴ ജിംഖാന. മമ്മൂട്ടിയുടെ ബസൂക്ക, ബേസിൽ ജോസഫിന്‍റെ മരണമാസ് എന്നീ ചിത്രങ്ങളെ മറികടന്നാണ് ആലപ്പുഴ ജിംഖാന വിഷു വിന്നറായി മാറുന്നത്. ഇതുവരെയുള്ള ബോക്സ് ഓഫീസ് കണക്കുകളിൽ ആലപ്പുഴ ജിംഖാന ഏറെ മുന്നിലാണ്.
വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ അഞ്ച് ദിവസത്തിനുള്ളിൽ 30 കോടി രൂപ കളക്ഷൻ ജിംഖാന നേടിയിട്ടുണ്ട്. ഖാലിദ് റഹ്മാന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രം കേരളത്തിൽ നിന്നും മാത്രം 15.26 കോടി നേടിയപ്പോൾ ലോകമെമ്പാട് നിന്നും 30.8 കോടിയാണ് സ്വന്തമാക്കിയത്. ബസൂക്ക കേരളത്തിൽ നിന്നും 10.47 മരണമാസ് 5.86 കോടിയുമാണ് നേടിയത്.
ഖാലിദ് റഹ്മാൻ തല്ലുമാലക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമായതിനാൽ തന്നെ വമ്പൻ ഹൈപ്പിലാണ് ആലപ്പുഴ ജിംഖാന തിയേറ്ററിലെത്തിയത്. യൂത്തിന് വേണ്ടി തന്നെ ഒരുക്കിയ ചിത്രമാണ് ജിംഖാനയും. നസ്ലനെ കൂടാതെ ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.
ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. വിഷ്ണു വിജയ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.