Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നസ്‍ലെന്‍റെ പവർ പഞ്ച്; ആലപ്പുഴ ജിംഖാനയുടെ ആദ്യ ദിന കലക്ഷൻ

text_fields
bookmark_border
നസ്‍ലെന്‍റെ പവർ പഞ്ച്; ആലപ്പുഴ ജിംഖാനയുടെ ആദ്യ ദിന കലക്ഷൻ
cancel

നസ്ലെനെ നായകനാക്കി ഹിറ്റ്മേക്കർ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാനയുടെ ആദ്യ ദിന കലക്ഷൻ പുറത്ത്. പ്രേമലുവിനും ഐ ആം കാതലനും ശേഷം നസ്‍ലെന്‍ നായകനായ ചിത്രമാണ് ആലപ്പുഴ ജിംഖാന. സാക്നിൽക് വെബ്‌സൈറ്റ് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം ആദ്യ ദിനം 2.75 കോടി നേടി. കഴിഞ്ഞ ദിവസം തന്നെ തിയറ്ററിൽ എത്തിയ മമ്മൂട്ടി ചിത്രം ‘ബസൂക്ക’ 3.25 കോടി കലക്ഷൻ നേടി ആലപ്പുഴ ജിംഖാനയെ മറികടന്നു.

പ്ലാൻ ബി മോഷൻ പിക്ചേർസ്, റീലിസ്‌റ്റിക് സ്‌റ്റുഡിയോ എന്നിവരുടെ ബാനറിൽ ഖാലിദ് റഹ്‌മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പ്ലാൻ ബി മോഷൻ പിക്‌ചർസിന്‍റെ ആദ്യ നിർമാണ സംരംഭമാണിത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലെനൊപ്പം, ഗണപതി, ലുക്മാൻ അവറാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.

ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് ചിത്രസംയോജനം ചെയ്തത് നിഷാദ് യൂസഫാണ്. ഹിറ്റ് സോങ് മേക്കർ : വിഷ്ണു‌ വിജയ് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. മുഹ്‌സിൻ പരാരിയും സുഹൈൽ കോയയുമാണ് വരികൾ എഴുതുന്നത്. വസ്ത്രാലങ്കാരം: മാഷർ ഹംസ, വി.എഫ്.എക്‌സ്: ഡിജി ബ്രിക്‌സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alappuzha Gymkhana Box Office Collection
Next Story