Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കത്തി കാട്ടി ഭീഷണിപ്പെടുത്തി നടി അലംകൃതയുടെ വീട്ടിൽ നിന്നും ആറര ലക്ഷം കവർന്നു

text_fields
bookmark_border
നടിയുടെ എ.ടി.എം കാര്‍ഡ് എടുത്തുകൊണ്ടുപോയി 50000 രൂപ പിന്‍വലിച്ചു
കത്തി കാട്ടി ഭീഷണിപ്പെടുത്തി നടി അലംകൃതയുടെ വീട്ടിൽ നിന്നും ആറര ലക്ഷം കവർന്നു
cancel

റായ്പുര്‍: നടി അലംകൃത സാഹെയുടെ വീട്ടില്‍ മോഷണം. കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ആറര ലക്ഷത്തോളം രൂപയാണ് അക്രമികൾ കവർന്നത്. ഛത്തീസ്ഗഢിലെ വീട്ടിൽ മോഷ്ടാക്കള്‍ ഉച്ചക്ക് പന്ത്രണ്ടരയോടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു.

കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയപ്പോള്‍ നടി മുറിയില്‍ കയറി വാതിലടച്ചു. സംഘത്തിലെ രണ്ടുപേര്‍ ബാല്‍ക്കണിയിലൂടെ നടിയുടെ മുറിയിലേക്ക് പ്രവേശിച്ചു. വീണ്ടും ഭീഷണിപ്പെടുത്തിയപ്പോള്‍ അലംകൃത കൈവശം ഉണ്ടായിരുന്ന ആറ് ലക്ഷം രൂപ മോഷ്ടാക്കള്‍ക്ക് നല്‍കി. ഒരാള്‍ നടിയുടെ എ.ടി.എം കാര്‍ഡ് എടുത്തുകൊണ്ടുപോയി 50000 രൂപ പിന്‍വലിച്ചു. ഇയാൾ തിരിച്ചുവരുന്നതുവരെ കത്തിമുനയിലായിരുന്നു താരം.

മോഷ്ടാക്കളിലൊരാളെ നടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഫർണിച്ചർ നൽകാനായി നേരത്തേ വീട്ടിലെത്തിയ ആളാണിതെന്ന് നടി മൊഴി നൽകി. പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു അലംകൃത താമസിച്ചിരുന്നത്. രണ്ട് ദിവസങ്ങളായി അവര്‍ വീട്ടിലുണ്ടായിരുന്നില്ല.

അർജുൻ കപൂറും പരിണീതി ചോപ്രയുമാണ് പ്രധാന അഭിനേതാക്കളായ 'നമസ്തേ ഇംഗ്ലണ്ട്' ടെലിവിഷൻ സീരീസ് താരമാണ് അലംകൃത സഹായ്. 2014ലെ മിസ് എർത്ത് ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alankrita Sahai robbed of Rs. 6.5 lakh at knifepoint in Chandigarh
Next Story