അക്ഷയ് കുമാർ ചിത്രം 'ലക്ഷ്മി ബോംബ്' റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്സ്റ്റാർ
text_fieldsബോളിവുഡ് സൂപ്പർതാരം അക്ഷയ്കുമാറിെൻറ പുതിയ ചിത്രം ലക്ഷ്മി ബോംബ് നവംബര്‍ 9ന് ദീപാവലി ദിനത്തിൽ നേരിട്ട് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ റിലീസ് ചെയ്യും. ബോളിവുഡ് ചരിത്രത്തിൽ തന്നെ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയായ 125 കോടിക്കാണ് ഹോട്സ്റ്റാർ ലക്ഷ്മി ബോംബ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഫോക്സ്റ്റാറിനൊപ്പം സഹകരിച്ച് അക്ഷയ്കുമാറും തുഷാര്‍ കപൂറുമാണ് ലക്ഷ്മി ബോംബ് നിര്‍മ്മിച്ചിരിക്കുന്നത്.
തമിഴില്‍ രാഘവലോറന്‍സ് സംവിധാനം ചെയ്ത് നായകനായി വേഷമിട്ട 'കാഞ്ചന' യുടെ ഹിന്ദി റീമേക്കാണ് 'ലക്ഷ്മി ബോംബ് '. ദക്ഷിണേന്ത്യയിൽ വന്‍വിജയം നേടിയ ചിത്രത്തിെൻറ ബോളിവുഡ് റീമേക്കിനായി അക്ഷയ് കുമാർ താൽപര്യം അറിയിക്കുകയായിരുന്നു. രാഘവാ ലോറന്‍സ് തന്നെയാണ് റീമേക്കും സംവിധാനം ചെയ്തിരിക്കുന്നത്. കിയാറ അദ്വാനിയാണ് നായിക.
സൽമാൻ ഖാെൻറ 'രാധേ' എന്ന ബിഗ് ബജറ്റ് ചിത്രവും അക്ഷയ് കുമാറിെൻറ ലക്ഷ്മി ബോംബും ഇൗദ് റിലീസായി എത്തേണ്ടതായിരുന്നു. ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങൾ ഒരുമിച്ചെത്തുന്ന ദിനത്തിന് കാത്തിരുന്ന ആരാധകർക്ക് നിരാശ സമ്മാനിച്ചുകൊണ്ടായിരുന്നു കോവിഡ് മഹാമാരിയുടെ രംഗപ്രവേശം. കോവിഡ് ലോക്ഡൗണിനെ തുടർന്ന് നിരവധി ബോളിവുഡ് ചിത്രങ്ങളാണ് ഒടിടി റിലീസായി പ്രഖ്യാപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

