Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right260 കോടി മുടക്കി...

260 കോടി മുടക്കി അക്ഷയ് കുമാർ പുതിയ വിമാനം വാങ്ങിയോ; പ്രതികരിച്ച് നടൻ

text_fields
bookmark_border
Akshay Kumar slams Fake report  against  he owns Rs 260 crore private plane
cancel

നിക്കെതിരെ പ്രചരിച്ച വ്യാജ വാർത്തയിൽ പ്രതികരിച്ച് നടൻ അക്ഷയ് കുമാർ. അടുത്തിടെ 260 കോടി മുതൽ മുടക്കി സ്വകാര്യ ജെറ്റ് സ്വന്തമാക്കിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് നടൻ രംഗത്ത് എത്തിയത്. ട്വിറ്ററിൽ വാർത്തയുടെ സ്ക്രീൻഷോർട്ട് ഉൾപ്പെടെ പങ്കുവെച്ച് കൊണ്ടായിരുന്നു പ്രതികരണം.

'നുണയൻ, നുണയൻ...പാന്റിനു തീപിടിച്ചു! ഇത് കുട്ടിക്കാലത്ത് കേട്ടിട്ടുണ്ടോ? ശരി, ചില ആളുകൾ ഇനിയും വളർന്നിട്ടില്ല, മാത്രമല്ല അവരെ അങ്ങനെ വിടാനുളള മാനസികാവസ്ഥയിലല്ല ഞാൻ. . എന്നെക്കുറിച്ച് അടിസ്ഥാനരഹിതമായ നുണകൾ എഴുതുക, ഞാൻ വിളിക്കും...; നടൻ ട്വിറ്ററിൽ കുറിച്ചു. നടനെ പിന്തുണച്ച് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.

രാം സേതുവാണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. അഭിഷേക് ശർമ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലർ ദിവസങ്ങൾക്ക് മുൻപ് പുറത്ത് ഇറങ്ങിയിരുന്നു. പുരാവസ്തു ഗവേഷകനായിട്ടാണ് നടൻ ചിത്രത്തിൽ എത്തുന്നത്. രാമായണത്തിലെ രാമസേതുവിനെക്കുറിച്ച് നടത്തുന്ന അന്വേഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. അക്ഷയ് കുമാറിനോടൊപ്പം നുസ്രത്ത് ബറുച്ച, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Show Full Article
TAGS:Akshay kumar
News Summary - Akshay Kumar slams Fake report against he owns Rs 260 crore private plane
Next Story