ആദ്യ ചിത്രത്തിന് അക്ഷയ് കുമാറിന് ലഭിച്ച പ്രതിഫലം! വെളിപ്പെടുത്തി നടൻ
text_fieldsബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് നടൻ അക്ഷയ് കുമാർ. ഇപ്പോഴിതാ തനിക്ക് സിനിമയിൽ നിന്ന് ആദ്യമായി ലഭിച്ച പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ. അടുത്തിടെ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
50,000 രൂപയാണ് ആദ്യ ചിത്രത്തിന് ലഭിച്ചതെന്നാണ് അക്ഷയ് കുമാർ പറയുന്നത്.
സിനിമയിലെത്തി 10 വർഷം കൊണ്ടാണ് പത്ത് ലക്ഷത്തിന് മുകളിൽ സമ്പാദിക്കുന്നത്. ഏകദേശം 18- 20 ലക്ഷം രൂപയായിരുന്നു ആ സമയത്തെ സമ്പാദ്യം. 1992 ൽ പുറത്ത് ഇറങ്ങിയ എന്റെ ആദ്യ ചിത്രമായ ദിദാറിന് 50,000 രൂപയാണ് പ്രതിഫലമായി ലഭിച്ചത്. രണ്ടാമത്തെ ചിത്രത്തിന് 75,000 രൂപയാണ് കിട്ടിയത്- അക്ഷയ് കുമാർ വ്യക്തമാക്കി.
സെൽഫിയാണ് നടന്റെ ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി പതിപ്പാണിത്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഹിന്ദിയില്‍ അക്ഷയ് കുമാര്‍ അവതരിപ്പിച്ചത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായി എത്തിയത് ഇമ്രാന്‍ ഹാഷ്മിയാണ്.