ദിവസവും ഗോമൂത്രം കുടിക്കാറുണ്ടെന്ന് അക്ഷയ് കുമാർ
text_fieldsമുംബൈ: താൻ ദിവസവും ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. ഡിസ്കവറി ചാനലിലെ മാൻ വേഴ്സസ് വൈൽഡിലൂടെ ലോകപ്രശസ്തനായ ബെയർ ഗ്രിൽസുമായുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് അക്ഷയ് കുമാർ ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്. നടി ഹുമാ ഖുറേഷിയും താരത്തോടൊപ്പമുണ്ടായിരുന്നു.
അക്ഷയ് കുമാറിനൊപ്പമുള്ള 'ഇൻ ടു ദ വൈൽഡ്' എന്ന പ്രത്യേക എപ്പിസോഡിലെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു ബെയർ ഗ്രിൽസ്. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വിലെ അനുഭവങ്ങളോടൊപ്പം അക്ഷയ്യുടെ ആരോഗ്യത്തെ കുറിച്ചും സാഹസങ്ങളോടുള്ള താൽപര്യങ്ങളെ കുറിച്ചും വാചാലനായി സംസാരിച്ച ഗ്രിൽസ്, താരം ആന പിണ്ടം കൊണ്ടുള്ള ചായ കുടിച്ച കാര്യവും പറഞ്ഞു. നടി ഹുമാ ഖുറേഷിക്ക് അതിനെ കുറിച്ച് കൂടുതൽ അറിയണമായിരുന്നു. അതിന് മറുപടിയായി അക്ഷയ് പറഞ്ഞത് - 'ആയുർവേദ കാരണങ്ങളാൽ ദിവസവും ഗോമൂത്രം കുടിക്കുന്ന തനിക്ക് ആന പിണ്ടം ചായ ഒന്നുമല്ല', എന്നായിരുന്നു.
അക്ഷയ് കുമാർ ഇൗഗോയില്ലാത്ത തമാശക്കാരനാണെന്നും ഗ്രിൽസ് പറഞ്ഞു. വിനയത്തോടെ പെരുമാറുന്ന താരത്തിെൻറ ശാരീരികക്ഷമതയും ഗംഭീരമാണെന്ന് അദ്ദേഹം ചാറ്റിനിടെ അഭിപ്രായപ്പെട്ടു. ഇത്രയും വർഷമായി നിരവധി അതിഥികൾ തെൻറ പ്രോഗ്രാമിൽ വന്നിട്ടുണ്ടെങ്കിലും അക്ഷയ് കുമാർ ഏറ്റവും മികച്ച അതിഥികളിൽ ഒരാളായിരുന്നുവെന്നും ബെയർ ഗ്രിൽസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

