Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആദ്യ ഭാഗത്തിൽ കൃഷ്ണൻ, ...

ആദ്യ ഭാഗത്തിൽ കൃഷ്ണൻ, ഇപ്പോൾ ശിവനായി അക്ഷയ് കുമാർ! 'ഓ മൈ ഗോഡ് 2' ടീസർ

text_fields
bookmark_border
Akshay Kumar, Pankaj Tripathi and Yami Gautams movie  OMG 2 teaser out
cancel

ക്ഷയ് കുമാർ, പങ്കജ് ത്രിപാഠി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'ഓ മൈ ഗോഡ് 2'. ചിത്രത്തിന്റെ ടീസർ പുറത്ത്. അക്ഷയ് കുമാറും പങ്കജ് ത്രിപാഠിയുമാണ് ടീസറിലുള്ളത്.

ആക്ഷേപഹാസ്യ വിഭാഗത്തിൽപ്പെടുന്ന ചിത്രം അമിത് റായിയാണ് സംവിധാനം ചെയ്യുന്നത്. യാമി ഗൗതം ആണ് നായിക. 2012 ൽ ഉമേഷ് ശുക്ല സംവിധാനം ചെയ്ത 'ഓ മൈ ഗോഡി'ന്‍റെ രണ്ടാംഭാഗമാണിത്. ആഗസ്റ്റ് 11 ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

ഉമേഷ് ശുക്ല സംവിധാനം ചെയ്ത'ഓ മൈ ഗോഡിൽ' ഭഗവാൻ കൃഷ്ണന്റെ കഥാപാത്രത്തെയാണ് നടൻ അക്ഷയ്കുമാർ അവതരിപ്പിച്ചത്. എന്നാൽ രണ്ടാംഭാഗത്തിൽ ശിവനായിട്ടാണ് എത്തുന്നത്. അക്ഷയ് കുമാറിന്റെ കഥപാത്രത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ നടന് മുന്നറിയിപ്പുമായി ഒരു വിഭാഗം ജനങ്ങളും എത്തിയിട്ടുണ്ട്.

സംവിധായകൻ അമിത് റായിയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. അരുൺ ഗോവിൽ, ഗോവിന്ദ് നാംദേവ് എന്നിവരാണ് മറ്റ് താരങ്ങൾ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yami GautamPankaj TripathiAkshay Kumar
News Summary - Akshay Kumar, Pankaj Tripathi and Yami Gautam's movie 'OMG 2' teaser out
Next Story