കുടുംബവും സിനിമയും വിജയകരമായി ഒന്നിച്ചു കൊണ്ടു പോകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി അക്ഷയ് കുമാർ
text_fieldsസിനിമ പോലെ തന്നെ കുടുംബത്തിനും ഏറെ പ്രധാന്യം നൽകുന്ന ആളാണ് അക്ഷയ് കുമാർ. സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ നടൻ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ കുടുംബവും സിനിമ ജീവിതവും വിജയകരമായി ഒന്നിച്ചു കൊണ്ടു പോകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് അക്ഷയ് കുമാർ. നടന്റെ ഏറ്റവും പുതിയ ചിത്രമായ രാമസേതുവിന്റെ പ്രചരണഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
തിരക്കേറിയ അഭിനേതാവ് എന്ന നിലയിൽ, നിങ്ങളോടൊപ്പം ചെലവഴിക്കാൻ വേണ്ടവിധം സമയം ലഭിക്കുന്നില്ലെന്ന് കുടുംബം പരാതിപ്പെടാറുണ്ടോ? എന്ന ചോദ്യത്തിനായിരുന്നു മറുപടി. കുടുംബമില്ലാതെ തന്റെ ജീവിതം പൂർണമല്ലെന്നാണ് പറയുന്നത്.
അവർ എന്നെക്കാൾ തിരക്കിലാണെന്നാണ് ഞാൻ കരുതുന്നത്. പക്ഷെ ഒരിക്കൽ പോലും ഒരു പരാതി പറഞ്ഞിട്ടില്ല. വിവാഹം കഴിഞ്ഞ് 20 വർഷമായിട്ടും പരസ്പരം മിസ് ചെയ്യുന്നത് ഒരു അനുഗ്രഹമാണ്. കുടുംബമില്ലാതെ ഈ ജീവിതം പൂർണമാകില്ല; അക്ഷയ് കുമാർ പറഞ്ഞു.