Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമോഹൻലാലിനൊപ്പം...

മോഹൻലാലിനൊപ്പം മലയാളത്തിൽ അഭിനയിക്കണം; പക്ഷെ ഒരു പ്രശ്നമുണ്ട് -അക്ഷയ് കുമാർ

text_fields
bookmark_border
Akshay Kumar Opens Up About  He Love To Work With Mohanlal in a Malayalam movie
cancel

മോഹൻലാലിനോടൊപ്പം മലയാള സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. തന്റെ ഏറ്റവും പുതിയ ചിത്രമായ രക്ഷാബന്ധന്റെ പ്രചരണഭാഗമായി പങ്കെടുത്ത ഒരു പരിപാടിയിൽ ആരാധകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്. അക്ഷയ് കുമാറിന്റെ വാക്കുകൾ വൈറലായിട്ടുണ്ട്.

ഒരുപാട് മലയാള സിനിമകൾ ഹിന്ദിയിൽ റീമേക്ക് ചെയ്ത് സൂപ്പർഹിറ്റാക്കിയ താങ്കൾ എന്നാണ് മലയാള സിനിമയിൽ അഭിനയിക്കുക എന്നായിരുന്നു നടനോടുളള ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയായിട്ടാണ് മോഹൻലാലിനൊടൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം അക്ഷയ് കുമാർ പ്രകടിപ്പിച്ചത്.

'എനിക്കൊരു മലയാളം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. തമിഴിൽ ഞാൻ രജനികാന്തിനൊടൊപ്പവും കന്നഡയിലും അഭിനയിച്ചു. ഇനി മലയാളത്തിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കണം. മോഹൻലാലിനൊപ്പം ഒരു ചിത്രത്തിൽ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദർശനോട് ചോദിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതൊരു ബഹുമതിയായിരിക്കും'-അക്ഷയ് കുമാർ പറഞ്ഞു.

'മലയാള സിനിമയിൽ അഭിനയിക്കാൻ സന്തോഷമേയുള്ളൂ. പക്ഷേ ഒരു പ്രശ്നം, എനിക്ക് മലയാളം സംസാരിക്കാൻ അറിയില്ല എന്നതാണ്. സിനിമയിൽ സ്വന്തം ശബ്ദത്തിൽ സംസാരിക്കുന്നതാണ് എനിക്ക് ഇഷ്ടം. മറ്റൊരാൾ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നതിനോട് താൽപര്യമില്ല'- നടൻ കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 11-നാണ് അക്ഷയ് കുമാർ നായകനായെത്തുന്ന രക്ഷാബന്ധൻ തിയറ്ററുകളിലെത്തുന്നത്. കുടുംബ കഥ പറയുന്ന ചിത്രത്തിൽ നാല് സഹോദരിമാരുടെ സഹോദരനായിട്ടാണ് നടൻ എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalAkshay kumar
News Summary - Akshay Kumar Opens Up About He Love To Work With Mohanlal in a Malayalam movie
Next Story