'ഡ്രൈവിങ് ലൈസൻസ്' ഹിന്ദിയിൽ 'സെൽഫി'; അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും നായകരാകും, വിഡിയോ പങ്കുവെച്ച് പൃഥ്വി
text_fieldsപൃഥ്വിരാജ് സുകുമാരൻ - സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻ വിജയമായ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. സച്ചിയുടെ തിരക്കഥയിൽ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ചിത്രത്തിെൻറ ബോളിവുഡ് റീമേക്കിെൻറ ചിത്രീകരണമാരംഭിച്ചിരിക്കുകയാണ്. 'സെൽഫി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
പൃഥ്വിരാജ് ചെയ്ത സൂപ്പർസ്റ്റാറിെൻറ വേഷത്തിൽ അക്ഷയ് കുമാറും സുരാജ് ചെയ്ത ആരാധകെൻറ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിവരം നടന് പൃഥ്വിരാജാണ് ആരാധകരെ അറിയിച്ചത്. ചിത്രത്തിന്റെ ഹിന്ദിയിലെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് പൃഥ്വിരാജ്. 'നിങ്ങളുടെ മികച്ച പുഞ്ചിരി പ്രകാശിപ്പിക്കൂ! സെല്‍ഫി ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു' എന്ന കുറിപ്പോടെ ചിത്രത്തിലെ ഒരു വീഡിയോയും പൃഥ്വിരാജ് പങ്കുവെച്ചു.
രാജ് മേത്തയാണ് സെല്‍ഫിയുടെ സംവിധാനം. പൃഥ്വിരാജ് പ്രൊഡക്ഷന്സിനൊപ്പം മാജിക് ഫ്രെയിംസ്, ധര്‍മ്മ പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. കടുത്ത കാർ പ്രേമിയായ സൂപ്പര്‍ താരത്തിന്റെയും, അദ്ദേഹത്തിെൻറ കടുത്ത ആരാധകനായ ഒരു വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെയും കഥയാണ് ഡ്രൈവിങ് ലൈസൻസ് പറഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

