Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൈനികരോടൊപ്പം...

സൈനികരോടൊപ്പം വോളിബോൾ കളിച്ച്​ കരസേന ദിനം ആഘോഷിച്ച്​ അക്ഷയ്​ കുമാർ

text_fields
bookmark_border
സൈനികരോടൊപ്പം വോളിബോൾ കളിച്ച്​ കരസേന ദിനം ആഘോഷിച്ച്​ അക്ഷയ്​ കുമാർ
cancel

രാജ്യം ഇന്ന്​ 73-ആമത്​ കരസേന ദിനം ആചരിച്ചപ്പോൾ ബോളിവുഡ്​ സൂപ്പർതാരം അക്ഷയ്​ കുമാർ ആഘോഷത്തിൽ പങ്കാളിയായത്​ ഇന്ത്യൻ സേനയുമൊത്ത്​ വോളിബോൾ കളിച്ചുകൊണ്ടാണ്​. അദ്ദേഹം ഇൻസ്റ്റഗ്രാമിൽ അതി​െൻറ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്​​. കൂടെ ഒരു കുറിപ്പുമുണ്ടായിരുന്നു. കരസേന ദിനത്തി​െൻറ ഭാഗമായി ഒരു മാരത്തൺ ഫ്ലാഗ്​ ഒാഫ്​ ചെയ്യാനെത്തിയപ്പോൾ ഞങ്ങളുടെ ധീരരായ സൈനികരെ കാണാനുള്ള ഭാഗ്യമുണ്ടായി. ലളിതമായ വ്യായാമത്തിന്​ പെട്ടന്നുള്ള ഒരു വോളിബോൾ കളിയേക്കാൾ നല്ല മാർഗമേതുണ്ട്​... അദ്ദേഹം കുറിച്ചു.

1945 ജനുവരി 15 ന് ജനറൽ കെ.എം. കരിയപ്പ ഇന്ത്യൻ സൈനിക മേധാവിയായി ചുമതലയേറ്റ ദിനമാണ് കരസേനാ ദിനമായി ആചരിക്കുന്നത്. രാജ്യത്തി​െൻറ വിവിധ യുദ്ധ സ്മാരകത്തിൽ സൈന്യം ഇന്ന്​ കരസേന ദിനം ആചരിച്ചു. രാവിലെ എട്ട്​ മണിയോടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, കരസേന മേധാവി ജനറൽ എം.എം നരവനേ, നാവിക – വ്യോമ സേനാ മേധാവികൾ എന്നിവർ ദേശീയ യുദ്ധസ്മാരകത്തിൽ ആദരം അർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volleyballArmy DayAkshay Kumar
News Summary - Akshay Kumar celebrates Army Day plays volleyball with soldiers
Next Story