ഇന്ത്യൻ പാസ്പോർട്ടിനായി അപേക്ഷിച്ചിരുന്നു; എന്നാൽ ലഭിച്ചില്ല, വെളിപ്പെടുത്തി അക്ഷയ് കുമാർ
text_fieldsനടൻ അക്ഷയ് കുമാറിന്റെ കനേഡിയൻ പൗരത്വം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. ഇതിന്റെ പേരിൽ നടനെ ട്രോളിയും നിരവധി പേർ എത്താറുണ്ട്. ഇപ്പോഴിതാ തനിക്കു ഇന്ത്യൻ പാസ്പോർട്ട് ലഭിക്കാത്തിന്റെ കാരണം വ്യക്തമാക്കുകയാണ് നടൻ. ഹിന്ദുസ്ഥാൻ ടൈംസിന്റെ ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. കനേഡിയൻ പാസ്പോർട്ടുള്ളതുകൊണ്ട് താൻ ഇന്ത്യക്കാരനല്ലാതാവുന്നില്ലെന്നും നടൻ വ്യക്തമാക്കി.
'ഞാനൊരു ഇന്ത്യക്കാരനാണ്. കനേഡിയൻ പാസ്പോർട്ടുള്ളത് കൊണ്ട് ഞാനൊരു ഇന്ത്യക്കാരനല്ലാതാവുന്നില്ല. 9 വർഷം മുൻപാണ് കനേഡിയൻ പാസ്പോർട്ട് ലഭിച്ചത്. 2019 ൽ ഇന്ത്യൻ പാസ്പോർട്ടിനായി അപേക്ഷിച്ചെങ്കിലും കോവിഡിനെ തുടർന്ന്, എല്ലാം അടച്ചു പൂട്ടിയതോടെ പാസ്പോർട്ട് ലഭിച്ചില്ല. എന്നാൽ ഉടൻ തന്നെ ഇന്ത്യൻ പാസ്പോർട്ട് ലഭിക്കും; അക്ഷയ് കുമാർ വെളിപ്പെടുത്തി.
കൂടാതെ പൗരത്വവുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങൾ വളരെയധികം വേദനിപ്പിച്ചെന്നും നടൻ കൂട്ടിച്ചേർത്തു..