ഷാറൂഖ് ഖാനെ പിന്നിലാക്കി അക്ഷയ് കുമാർ; കാരണം പത്താൻ വിവാദം? ഓർമാക്സ് ലിസ്റ്റ് പുറത്ത്
text_fieldsബോളിവുഡ് സിനിമാ ലോകവും ആരാധകരും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷാറൂഖ് ഖാൻ. സിനിമയിൽ നിന്ന് ഇടവേള എടുത്ത സമയത്ത് പോലും ഷാറൂഖിന്റെ പേര് ബോളിവുഡിൽ നിറഞ്ഞു നിന്നിരുന്നു. ഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വരാൻ തയാറെടുക്കുകയാണ് താരം.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താനിലൂടെയാണ് നടൻ തിരിച്ചെത്തുന്നത്. ജനുവരി 25നാണ് പ്രദർശനത്തിനെത്തുന്നത്. കിങ് ഖാന്റെ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണിത്. പത്താൻ തിയറ്ററിൽ എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ഓർമാക്സ് ഇന്ത്യയിലെ ജനപ്രിയ താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ്. വിവാദങ്ങളുടെ ഇടയിലും ഷാറൂഖ് ഖാന്റെ ജനപ്രീതിക്ക് യാതൊരുവിധ കോട്ടവും തട്ടിയിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ടാംസ്ഥാനത്താണ് നടൻ.അക്ഷയ് കുമാറാണ് ഒന്നാം സ്ഥാനത്ത്.
സൽമാൻ ഖാൻ,ഹൃത്വിക് റോഷൻ, രൺബീർ കപൂർ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. അജയ് ദേവ്ഗൺ ആറാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുണ്ട്. ആമിർ ഖാൻ 9ാം സ്ഥാനത്താണ്.