Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ആ രംഗങ്ങൾ നീക്കം...

'ആ രംഗങ്ങൾ നീക്കം ചെയ്യണം'; അനിൽ കപൂർ - അനുരാഗ്​ കശ്യപ്​ ചിത്രത്തിനെതിരെ വ്യോമസേന രംഗത്ത്​

text_fields
bookmark_border
ആ രംഗങ്ങൾ നീക്കം ചെയ്യണം; അനിൽ കപൂർ - അനുരാഗ്​ കശ്യപ്​ ചിത്രത്തിനെതിരെ വ്യോമസേന രംഗത്ത്​
cancel

ബോളിവുഡിലെ മുൻനിര സംവിധായകനായ അനുരാഗ്​ കശ്യപും നടനായ അനിൽ കപൂറും വേഷമിടുന്ന പുതിയ ചിത്രം എകെ വേഴ്സസ് എകെയുടെ വ്യത്യസ്തമായ ​ട്രെയിലർ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്​. എന്നാൽ, ചിത്രം ഇപ്പോൾ വലിയൊരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്​. എകെ വേഴ്സസ് എകെയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്​ രംഗത്തെത്തിയിരിക്കുകയാണ്​ ഇന്ത്യന്‍ വ്യോമസേന.

ട്രെയ്​ലറിലെ ചില രം​ഗങ്ങളിൽ അനിൽ കപൂർ വ്യോമസേനയുടെ യൂണിഫോമിലെത്തുന്നുണ്ട്. ഈ യൂണിഫോം തെറ്റായാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഭാഷ അനുചിതമാണെന്നും ഇന്ത്യൻ വ്യോമസേന ട്വീറ്റ് ചെയ്തു. സായുധ സേനയിലുള്ളവരുടെ പെരുമാറ്റവുമായി പൊരുത്തപ്പെടുന്നതല്ല ഇത്. ഈ രം​ഗങ്ങൾ പിൻവലിക്കണം- എന്നാണ് ഇന്ത്യന്‍ വ്യോമസേന ട്വീറ്റിൽ പറയുന്നത്​. വിക്രമാദിത്യ മോട്‌വാനെ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്​ഫ്ലിക്​സിലൂടെയായിരിക്കും റിലീസ്​ ചെയ്യുക.


ചിത്രത്തി​െൻറ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. അനിൽ കപൂറും അനുരാഗ്​ കശ്യപും അവരായി തന്നെയാണ്​ ചിത്രത്തിൽ എത്തുന്നത്​. ഒരു ചാറ്റ്​ ഷോയിലാണ്​ എല്ലാത്തിൻെറയും തുടക്കം. അനിൽ കപൂറിനെ കളിയാക്കുകയാണ്​ സംവിധായകൻ അനുരാഗ്​ കശ്യപ്​. ഒരവസരം കിട്ടിയപ്പോൾ അനിൽ കപൂർ അനുരാഗിനെ 'ബോളിവുഡിലെ ഏറ്റവും വലിയ ഫ്രോഡ്' എന്ന്​ വിളിക്കുന്നു. അനിലിൻെറ മുഖത്തേക്ക്​ ദേഷ്യ​ത്തോടെ വെള്ളമൊഴിച്ചാണ്​ അനുരാഗ്​ ഇതിനോട്​ പ്രതികരിക്കുന്നത്​. ​

പിന്നീട്​ ലഭിക്കുന്ന വാർത്തഅനിൽ കപൂറിൻെറ മകളും ബോളിവുഡ് താരവുമായ സോനം കപൂറിനെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ്​. സൂര്യനുദിക്കുന്നതിന് മുമ്പ് മകളെ കണ്ടെത്താൻ അനിൽ കപൂറിനെ വിളിക്കുന്നതാക​ട്ടെ സംവിധായകൻ അനുരാഗ്​ കശ്യപും. പിന്നെ മകളെ തേടിയുള്ള അലച്ചിലിലാണ്​ അനിൽ കപൂർ. മൂന്ന് നിബന്ധനകളാണ് അനുരാഗ്​ കശ്യപ്​ മുന്നിൽ വെച്ചിരിക്കുന്നത്​. പോലീസിനെ വിളിക്കാന പാടില്ല, പുറത്ത് നിന്നുള്ള ആരെയും അന്വേഷണത്തിന് കൂട്ടരുത്​, ഒരു കാമറ ഇതെല്ലാം ചിത്രീകരിച്ചു കൊണ്ടേയിരിക്കും...

വിചിത്രമെന്ന് തോന്നുന്ന ഇക്കാര്യങ്ങളെല്ലാം എകെ വേഴ്​സസ്​ എകെ (അനിൽ കപൂർ വേർസസ് അനുരാഗ് കശ്യപ്) എന്ന സിനിമയുടെ ട്രെയ്​ലറിലാണ്​ ഉള്ളത്​. ബോളിവുഡിൽ ഇതിനു മുമ്പ് ആരും ചിന്തിക്കാത്തൊരു പ്രമേയമാണ് 'സേക്രഡ്​ ഗെയിംസ്​', 'ഉഡാൻ' എന്നീ സിനിമകളുടെ സംവിധായകനായ വിക്രമാദിത്യ മോട്‌വാനെ കൈകാര്യം ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anurag KashyapAnil KapoorAK Vs AKAK Vs AK Trailer
News Summary - AK Vs AK Trailer Slammed By IAF Officials
Next Story