Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസോനം കപൂറിനെ...

സോനം കപൂറിനെ കിഡ്​നാപ്​ ചെയ്​തത്​ അനുരാ​ഗ് കശ്യപോ! തപ്പിയിറങ്ങി അനിൽ കപൂർ‌

text_fields
bookmark_border
സോനം കപൂറിനെ കിഡ്​നാപ്​ ചെയ്​തത്​ അനുരാ​ഗ് കശ്യപോ! തപ്പിയിറങ്ങി അനിൽ കപൂർ‌
cancel

ഒരു ചാറ്റ്​ ഷോയിലാണ്​ എല്ലാത്തിൻെറയും തുടക്കം. ബോളിവുഡ്​ താരം അനിൽ കപൂറിനെ കളിയാക്കുകയാണ്​ സംവിധായകൻ അനുരാഗ്​ കശ്യപ്​. ഒരവസരം കിട്ടിയപ്പോൾ അനിൽ കപൂർ അനുരാഗിനെ 'ബോളിവുഡിലെ ഏറ്റവും വലിയ ഫ്രോഡ്' എന്ന്​ വിളിക്കുന്നു. അനിലിൻെറ മുഖത്തേക്ക്​ ദേഷ്യ​ത്തോടെ വെള്ളമൊഴിച്ചാണ്​ അനുരാഗ്​ ഇതിനോട്​ പ്രതികരിക്കുന്നത്​. ​

പിന്നീട്​ ലഭിക്കുന്ന വാർത്തഅനിൽ കപൂറിൻെറ മകളും ബോളിവുഡ് താരവുമായ സോനം കപൂറിനെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ്​. സൂര്യനുദിക്കുന്നതിന് മുമ്പ് മകളെ കണ്ടെത്താൻ അനിൽ കപൂറിനെ വിളിക്കുന്നതാക​ട്ടെ സംവിധായകൻ അനുരാഗ്​ കശ്യപും. പിന്നെ മകളെ തേടിയുള്ള അലച്ചിലിലാണ്​ അനിൽ കപൂർ. മൂന്ന് നിബന്ധനകളാണ് അനുരാഗ്​ കശ്യപ്​ മുന്നിൽ വെച്ചിരിക്കുന്നത്​. പോലീസിനെ വിളിക്കാന പാടില്ല, പുറത്ത് നിന്നുള്ള ആരെയും അന്വേഷണത്തിന് കൂട്ടരുത്​, ഒരു കാമറ ഇതെല്ലാം ചിത്രീകരിച്ചു കൊണ്ടേയിരിക്കും... വിചിത്രമെന്ന് തോന്നുന്ന ഇക്കാര്യങ്ങളെല്ലാം എകെ വേഴ്​സസ്​ എകെ (അനിൽ കപൂർ വേർസസ് അനുരാഗ് കശ്യപ്) എന്ന സിനിമയുടെ ട്രെയ്​ലറിലാണ്​ ഉള്ളത്​.

ബോളിവുഡിൽ ഇതിനു മുമ്പ് ആരും ചിന്തിക്കാത്തൊരു പ്രമേയമാണ് 'സേക്രഡ്​ ഗെയിംസ്​', 'ഉഡാൻ' എന്നീ സിനിമകളുടെ സംവിധായകനായ വിക്രമാദിത്യ മോട്‌വാനെ കൈകാര്യം ചെയ്യുന്നത്​. നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ്​ ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് പുതുഅനുഭവമാകുമെന്നാണ്​ ട്രെയിലറിൽ നിന്ന്​ വ്യക്​തമാകുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonam kapoorAnurag KashyapVikramaditya MotwaneAnil KapoorAK vs AK movie
Next Story