Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസഹോദരങ്ങളുടെ വൈരം...

സഹോദരങ്ങളുടെ വൈരം പറഞ്ഞ്​ 'സാജൻ ബേക്കറി സിൻസ് 1962'; ട്രെയിലർ പുറത്തിറങ്ങി

text_fields
bookmark_border
സഹോദരങ്ങളുടെ വൈരം പറഞ്ഞ്​ സാജൻ ബേക്കറി സിൻസ് 1962; ട്രെയിലർ പുറത്തിറങ്ങി
cancel

അജു വർഗീസ് നായകനാകുന്ന 'സാജൻ ബേക്കറി സിൻസ് 1962' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ലെന,ഗ്രേസ് ആന്‍റണി,പുതുമുഖം രഞ്ജിത മേനോന്‍ എന്നിവരാണ്​ പ്രധാന വേഷങ്ങളിൽ അഭിയനിക്കുന്നത്​. കെ.ബി. ഗണേഷ് കുമാർ, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ജയന്‍ ചേര്‍ത്തല,സുന്ദര്‍ റാം, എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്​.


അജു വർഗീസ്,അരുൺ ചന്തു,സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേർന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്​. ലെനയും അജു വർഗീസും സഹോദരി സഹോദരന്മാരായി അഭിനയിക്കുന്ന സിനിമയിൽ ഒരു ബേക്കറിയാണ്​ പ്രധാനമായും കടന്നുവരുന്നത്​. സഹോദരങ്ങൾ തമ്മിലുള്ള വൈരവും സിനിമയിൽ കടന്നുവരുന്നുണ്ട്​.

സിനിമക്ക്​ ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-പ്രശാന്ത് പിള്ള, കോ പ്രൊഡ്യുസര്‍-അനീഷ് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരുര്‍,എഡിറ്റര്‍-കല-എം ബാവ,വസ്ത്രാലങ്കാരം-ബ്യുസി ബേബി ജോണ്‍, മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍,സ്റ്റില്‍സ്-അഫ്സല്‍ സുലെെമാന്‍,

Show Full Article
TAGS:sajan bakery movie aju varghese Malayalam Movie Trailer 
Next Story