Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ദി സീക്രട്ട് മെസെഞ്ചേഴ്സ്’ ട്രെയിലര്‍ അജു വർഗീസ് പ്രകാശനം ചെയ്തു

text_fields
bookmark_border
‘ദി സീക്രട്ട് മെസെഞ്ചേഴ്സ്’ ട്രെയിലര്‍ അജു വർഗീസ് പ്രകാശനം ചെയ്തു
cancel

മാധ്യമപ്രവര്‍ത്തകനായ പി.ജി.എസ് സൂരജ് രചനയും സംവിധാനവും നിർവഹിച്ച ‘ദി സീക്രട്ട് മെസെഞ്ചേഴ്സ് 'എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അജു വർഗീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലറിന്‍റെ പ്രകാശനം നിർവഹിച്ചത്‌. മാധവം മൂവീസിന്‍റെ ബാനറില്‍ ബിജേഷ് നായര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെക്കേ ഇന്ത്യയിലുള്ള ഒരു വനത്തിലാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. തൃശൂര്‍ ഫോക്ലോർ ഫെസ്റ്റിവല്‍, അബുദാബി നിനവ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ്, ചാവറ ഫിലിം സ്കൂള്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ് തുടങ്ങിയ നിരവധി ചലച്ചിത്രമേളകളിലേക്ക് ഇതിനോടകം തന്നെ 'സീക്രട്ട് മെസെൻഞ്ചേഴ്സ്' തെരെഞ്ഞെടുത്തു കഴിഞ്ഞു. കളരിപ്പയറ്റും പൂതന്‍ തിറ എന്ന കലാരൂപവും സംയോജിപ്പിച്ചുള്ള കഥാപശ്ചാത്തലമാണ്‌ ചിത്രത്തിന്റേത്.

സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുന്നു. അജഗജാന്തരം, ആറാട്ട്, കാന്താര, 777 ചാര്‍ളി, ചാവേര്‍, തുടങ്ങിയ നിരവധി സിനിമകളുടെ കളറിസ്റ്റ് ആയ രമേഷ് സി.പി ആണ് ചിത്രത്തിന്‍റെ കളറിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ലൂസിഫര്‍,വരോമാഞ്ചം, കാവല്‍, ഡാകിനി തുടങ്ങിയ അനവധി ചിത്രങ്ങളുടെ സൌണ്ട് ഡിസൈനര്‍ ആയ പി.സി വിഷ്ണുവാണ് സൌണ്ട് ഡിസൈനര്‍. കുടുക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഭൂമി ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചായാഗ്രഹണം അപ്പു. ജാക്സണ്‍ ബസാര്‍ യൂത്ത് എന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ആയ ഷൈജാസ് കെ.എം ആണ് എഡിറ്റിങ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aju Varghese released the trailer of 'The Secret Messengers'
Next Story