അജിത്തിന്‍റെ 'വിടാമുയർച്ചി' നാളെ തിയറ്ററുകളിൽ; കേരളത്തിൽ 300-ലധികം സ്‌ക്രീനുകൾ
text_fieldsഅജിത് കുമാറിനെ നായകനാക്കി ലൈക്ക പ്രൊഡക്ഷൻ ബാനറിൽ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം "വിടാമുയർചി" നാളെ തിയേറ്ററുകളിൽ എത്തും. കേരളത്തിൽ 300-ലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. രാവിലെ ഏഴ് മണിക്കാണ് കേരളത്തിലെ ആദ്യത്തെ ഷോകൾ ആരംഭിക്കുക.
ബ്രേക്ക്ഡൗൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ് വിടാമുയർച്ചി. തൃഷയാണ് ചിത്രത്തിൽ നായിക. 200 കോടി ബഡ്ജറ്റിൽ ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിൽ ആരാധകർക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. ചിത്രത്തിനായി അജിത് 105 കോടിയോളം രൂപ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ആദ്യമായാണ് അജിത് 100 കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്.
തമിഴ്നാട്ടിൽ രാവിലെ ഒമ്പത് മണി മുതലാണ് ആദ്യ ഷോ ആരംഭിക്കുക. തമിഴ്‌നാട്ടിൽ മാത്രമായി 11 ലക്ഷം ടിക്കറ്റുകൾ വിറ്റു എന്നാണു റിപ്പോർട്ടുകൾ. കേരളത്തിൽ 40 ലക്ഷം രൂപയുടെ പ്രീസെയിലാണ് ചിത്രം നേടിയത്. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ-തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും വിടാമുയർച്ചിക്കുണ്ട്. ഇവരെ കൂടാതെ ബോളിവുഡ് താരം സഞ്ജയ് ദത്ത്, അർജുൻ ദാസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്.
അനിരുദ്ധ് രവിചന്ദ്രൻ സംഗീതമൊരുക്കുന്ന ചിത്രത്തിൽ ഓം പ്രകാശാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. "വേതാളം" എന്ന സിനിമക്ക് ശേഷം അജിത്തും അനിരുദ്ധും ഒന്നിക്കുന്ന സിനിമകൂടിയാണ് വിടാമുയർചി. ആക്ഷൻ അഡ്വഞ്ചർ ഴേണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ വേണ്ടി സംഘട്ടനം ഒരുക്കുന്നത് സുപ്രീം സുന്ദറാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.