അജിത്തിന്‍റെയും ശാലിനിയുടെയും പ്രണയത്തിന് കാരണമായ സിനിമ; അമർക്കളം ഒ.ടി.ടിയിൽ കാണാം
text_fieldsദക്ഷിണേന്ത്യൻ സിനിമാലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ദമ്പതിമാരിൽ അജിത് കുമാറും ശാലിനിയും ആദ്യസ്ഥാനങ്ങളിലാണ്. 1999-ൽ പുറത്തിറങ്ങിയ അമർകളം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അവരുടെ പ്രണയകഥ ആരംഭിച്ചത്. 2000-ലാണ് ഇവർ വിവാഹിതരായത്.
അവരുടെ 25-ാം വിവാഹ വാർഷികമാണ് ഇന്ന്. ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ടാണ് അജിത്തിന്‍റേയും ശാലിനിയുടെയും പ്രണയത്തിന് കാരണമായ അമർക്കളം ഒ.ടി.ടിയിൽ സ്ട്രീം ചെയ്യുന്ന വിവരം സൺ നെക്സ്റ്റ് പങ്കുവെച്ചത്.
ആറ്മുഖം എന്നയാളുടെ ഉടമസ്ഥതയിലുള്ള സിനിമ തിയേറ്ററിൽ താമസിക്കുന്ന വാസുവിന്‍റെ കഥയാണ് അമർക്കളം. വേദനാജനകമായ ബാല്യത്താൽ വേട്ടയാടപ്പെടുന്ന അയാൾ മദ്യപിച്ചും, വഴക്കിട്ടും, ലക്ഷ്യമില്ലാതെ അലഞ്ഞുതിരിഞ്ഞും ദിവസങ്ങൾ ചെലവഴിക്കുന്നു. വാസു മോഹനയെ കണ്ടുമുട്ടുന്നതും ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ.
രഘുവരൻ, നാസർ, അംബിക, രമേഷ് ഖന്ന എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തി. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചത് ശരൺ ആണ്. വി. സത്യ നാരായണ, വി. സുധീർ കുമാർ, വി. സുമന്ത് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. എ. വെങ്കിടേഷ് ഛായാഗ്രഹണവും സുരേഷ് എഡിറ്റിങ്ങും നിർവഹിച്ചു. ഭരദ്വാജ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

