Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അജയ് ദേവ്ഗൺ ശബരിമലയിൽ ദർശനം നടത്തി
text_fieldsbookmark_border
ശബരിമല: ബോളിവുഡ് താരം അജയ് ദേവ്ഗൺ ശബരിമലയിൽ ദർശനം നടത്തി. ബുധനാഴ്ച രാവിലെ കേരളത്തിലെത്തിയ താരം ഹെലികോപ്ടറിൽ നിലയ്ക്കലിൽ എത്തിയശേഷം അവിടെ നിന്നുമാണ് സന്നിധാനത്ത് എത്തിയത്.
പതിനാല് പേരടങ്ങുന്ന സംഘത്തൊടൊപ്പമാണ് വന്നത്. സന്നിധാനത്ത് 11 മണിയോടെ എത്തിയ അജയ് ദേവഗൺ 11.30 ഓടെ പതിനെട്ടാം പടികയറി അയ്യപ്പനെ ദർശിച്ചു. മാളികപ്പുറത്തും ദർശനം പൂർത്തിയാക്കി ഉച്ചക്ക് ശേഷം മടങ്ങി. ആദ്യമായാണ് അജയ് ദേവഗൺ ശബരിമലയിലെത്തുന്നത്.
Next Story

