Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആകാംക്ഷയുണർത്തി ദൃശ്യം 2 ന്റെ ഹിന്ദി പോസ്റ്റർ; അജയ് ദേവ്ഗണിന്റെ ചിത്രം ചർച്ചയാവുന്നു

text_fields
bookmark_border
അഭിഷേക് പതക്കാണ് ദൃശ്യം 2ന്റെ ഹിന്ദി പതിപ്പ് ഒരുക്കുന്നത്
Ajay Devgn Shares New  Poster Of Drishyam 2
cancel

ഇന്ത്യൻ സിനിമ ലോകത്ത് ഏറെചർച്ചയായ ചിത്രമായിരുന്നു മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം. 2013ൽ മലയാളത്തിൽ റിലീസ് ചെയ്ത ചിത്രം വൻ വിജയമായിരുന്നു. ദൃശ്യം മൂന്നാം പതിപ്പിനായി കാത്തിരിക്കുകയാണ് ആരാധകർ.

ദൃശ്യം2 ന്റെ ഹിന്ദി പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. നവംബർ 18 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് നടൻ അജയ് ദേവ്ഗൺ. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. കൈയിൽ മൺവെട്ടിയും കൊണ്ട് വളരെ സീരിയസായി നിൽക്കുന്ന അജയ് ദേവ്ഗണാണ് പോസ്റ്ററിലുളളത്. പുതിയ പോസ്റ്റർ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

അഭിഷേക് പതക്കാണ് ദൃശ്യം 2ന്റെ ഹിന്ദി പതിപ്പ് ഒരുക്കുന്നത്. ചിത്രത്തില്‍ അജയ് ദേവ്ഗണിനൊപ്പം തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ടാം ഭാഗത്തില്‍ നടന്‍ അക്ഷയ് ഖന്നയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ajay Devgn Shares New Poster Of Drishyam 2
Next Story