Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴയ ആ ബില്ലുകൾ വീണ്ടും പങ്കുവച്ച് അജയ് ദേവ്ഗൺ; ദൃശ്യം ലോഡിങ് എന്ന് ആരാധകർ

text_fields
bookmark_border
പഴയ കുറച്ച് ബില്ലുകൾ കിട്ടി എന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചത്
Ajay Devgn hints at Drishyam 2 Actor shares ‘Old  bills went Viral
cancel

ഭാഷാവ്യത്യാസമില്ലാതെ ഇന്ത്യൻ സിനിമാ ലോകം ഇരു കൈകളും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു മോഹൻലാൽ- ജീത്തു ജോസഫ് കൂട്ട്കെട്ടിൽ ഒരുങ്ങിയ ദൃശ്യം. 2013- ൽ റിലീസ് ചെയ്ത ദൃശ്യം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. എല്ലാ ഭാഷകളിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ആദ്യ ഭാഗം പോലെ രണ്ടാംഭാഗവും മലയാളത്തിൽ സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ ദൃശ്യം 2 ന്റെ ഹിന്ദി പതിപ്പിനെ കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ് നടൻ അജയ് ദേവ്ഗൺ. ഇൻസ്റ്റഗ്രാമിൽ ദൃശ്യം ഒന്നാംഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടാണ് രണ്ടാംഭാഗത്തെ കുറിച്ചുള്ള സൂചന നൽകിയത്. സിനിമയുമായി ബന്ധപ്പെട്ടുള്ള ബസ് ടിക്കറ്റ് , ഹോട്ടൽ ബിൽ തുടങ്ങിയവയുടെ ചിത്രങ്ങളാണ് നടൻ പങ്കുവച്ചത്. കുറച്ച് പഴയ ബില്ലുകൾ കിട്ടി എന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചത്. നടന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ദൃശ്യം 2നെ കുറിച്ചാണ് അധികം പേരും പറഞ്ഞത്.

ദൃശ്യം മൂന്നിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തിയിട്ടുണ്ട്. സംവിധായകൻ ജീത്തു ജോസഫും നേരത്തെ ചിത്രത്തെ കുറിച്ച് സൂചന നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ajay Devgn hints at Drishyam 2 Actor shares ‘Old bills went Viral
Next Story