Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ ശബ്ദം ദശലക്ഷക്കണക്കിന് ആളുകൾക്ക് സന്തോഷം പകർന്നു; ഭൂപിന്ദർ സിങിനെ ഓർമിച്ച് അജയ് ദേവ്ഗൺ

text_fields
bookmark_border
തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് ഭൂപീന്ദർ സിങ് അന്തരിക്കുന്നത്
Ajay Devgn  emotional  Note About Late singer Bhupinder Singh:
cancel
Listen to this Article

ഇതിഹാസ ഗസൽ ഗായകൻ ഭൂപിന്ദർ സിങിനെ ഓർമിച്ച് ബോളിവുഡ് താരം അജയ് ദേവ്ഗൺ. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പ്രിയഗായകനെ കുറിച്ച് നടൻ ഹൃദയസ്പർശിയായ വാക്കുകൾ പങ്കുവെച്ചത്. ഭൂപീന്ദർ സിങിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും അദ്ദേഹത്തിന്റെ ശബ്ദം ദശലക്ഷക്കണക്കിന് ആളുകൾക്ക് സന്തോഷം പകർന്നുവെന്നും നടൻ ചിത്രത്തിനോടൊപ്പം കുറിച്ചു.

ഭൂപീന്ദർ ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ ശബ്ദം ദശലക്ഷക്കണക്കിന് ആളുകൾക്ക് സന്തോഷം പകർന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. ആർ.ഐ.പി ഭൂപീന്ദർ ജി, ഓം ശാന്തി -നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് ഭൂപീന്ദർ സിങ് അന്തരിക്കുന്നത്. കു​ട​ലി​ൽ അ​ർ​ബു​ദം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​യി​രുന്നു. ദുനിയ ഛൂട്ടേ യാർ ന ഛൂട്ടേ (ധരം കാന്ത), ലതാ മങ്കേഷ്കറുമായിച്ചേർന്നു പാടിയ ഥോഡി സി സമീൻ ഥോഡ ആസ്‌മാൻ (സിതാര), ദിൽ ഢൂണ്ട്താ ഹേ (മൗസം), നാം ഗും ജായേഗ (കിനാര) തുടങ്ങിയവയാണ് പ്രശസ്ത ഗാനങ്ങൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ajay Devgn emotional Note About Late singer Bhupinder Singh
Next Story