Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കളാ​ണ് എല്ലാമെന്ന് ഐശ്വര്യ രജനീകാന്ത്; വൈറലായി കുറിപ്പും ചിത്രവും

text_fields
bookmark_border
Aishwaryaa Rajinikanth
cancel

ചലച്ചിത്ര സംവിധായികയും സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്തുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷം പ്രമുഖ നടൻ ധനുഷ് കഴിഞ്ഞ ദിവസം മക്കളുമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ധനുഷും മക്കളുമായുള്ള ചിത്രത്തെ അഭിനന്ദിച്ച് ആയിരക്കണക്കിന് പേർ രംഗത്തെത്തിയിരുന്നു. ധനുഷിന് പിന്നാലെ ഇപ്പോൾ ഐശ്വര്യയും മക്കളും ഒന്നിച്ചുള്ള ചിത്രവുമായി രംഗ​ത്തെത്തിയിരിക്കുകയാണ്.

മക്കളായ യത്രക്കും ലിംഗക്കും ഒപ്പമുള്ള ചിത്രങ്ങളാണ് അമ്മയായ ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്. ''എന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ നിങ്ങൾ എന്നെ ചവിട്ടി... വളർന്നു തുടങ്ങിയപ്പോൾ നിങ്ങൾ എന്നെ ചുംബിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. പുത്രന്മാരായി നിങ്ങളെ ലഭിച്ചതിന് ദൈവത്തിന് നന്ദി. ഞാൻ ദിവസവും ദൈവത്തിന് നന്ദി പറയുന്നു. പ്രാർത്ഥന മാത്രമാണ് മറുപടിയായി പറയാനുള്ളത്. ഇത് അളക്കാൻ കഴിയാത്ത സ്നേഹമാണ്. നിങ്ങളുടെ വളർച്ച ഞാൻ എന്നേക്കും നിധിയായി സൂക്ഷിക്കും'' -ഐശ്വര്യ കുറിച്ചു. ചിത്രത്തെയും ഐശ്വര്യയുടെ കുറിപ്പിനെയും പുകഴ്ത്തി നിരവധി സിനിമ ആസ്വാദകരാണ് രംഗത്തെത്തിയിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aishwaryaa Rajinikanth's Post For Sons Yatra And Linga Is Everything
Next Story