മകളെ ഇനിയെങ്കിലും സ്വന്തം ഇഷ്ടത്തിന് വിടൂ; ഐശ്വര്യ റായിക്ക് നേരെ രൂക്ഷ വിമർശനവുമായി നെറ്റിസൻസ്
text_fieldsവിദേശത്തായിരുന്നു ഇക്കുറി ഐശ്വര്യ റായി ബച്ചനും കുടുംബവും ന്യൂഇയർ ആഘോഷിച്ചത്. ഭർത്താവ് അഭിഷേക് ബച്ചനും മകൾ ആരാധ്യക്കുമൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ന്യൂഇയർ ആഘോഷത്തിന് ശേഷം ആഷും കുടുംബവും ഇന്ത്യയിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്നുള്ള നടിയുടെ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ ചർച്ചയാണ്.
ചിത്രങ്ങൾ വൈറലായതോടെ നടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എല്ലാ പ്രവശ്യത്തേയും പോലെ ആരാധ്യയുടെ കൈയിൽ നടി മുറുകെ പിടിച്ചിട്ടുണ്ട്. ഇതാണ് വിമർശനത്തിന് കാരണം. 11 വയസായ മകളെ ഇനിയെങ്കിലും തനിച്ച് നടക്കാൻ അനുവദിക്കണമെന്നാണ് ആരാധകർ പറയുന്നത്. മകളെ ഒരു പാവക്കുട്ടിയെപോലെയാണ് നടി കാണുന്നതെന്നും മകളോടുള്ള അമിത സ്നേഹം ശരിയല്ലെന്നും കമന്റുകൾ വരുന്നു. കൂടാതെ മകളെ സ്വന്തം ഇഷ്ടത്തിന് നടക്കാൻ അനുവദിക്കണമെന്നും നെറ്റിസൺസ് അഭിപ്രായപ്പെടുന്നുണ്ട്. ഇതിന് മുമ്പും ഇതേ വിഷയത്തിൽ നടിക്കെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും നടി ചെവിക്കൊണ്ടിരുന്നില്ല.
11ാം പിറന്നാളിന് ആരാധ്യയുടെ ചുണ്ടിൽ ചുംബിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. രൂക്ഷ വിമർശനമായിരുന്നു നടിക്ക് നേരെ ഉയർന്നത്. മകളുടെ ചുണ്ടിൽ ചുംബിക്കുന്നത് വിചിത്രമായ സ്നേഹപ്രകടനമാണെന്നും പബ്ലിസിറ്റിക്കായി ഇത്തരം കാര്യങ്ങൾ ചെയ്യേണ്ട കാര്യമില്ലെന്നും അന്ന് ആരാധകർ പറഞ്ഞിരുന്നു.
ഒരു ഇടവേളക്ക് ശേഷം വീണ്ടും ഐശ്വര്യ റായി സിനിമകളുമായി സജീവമായിട്ടുണ്ട്. മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

