ബോളിവുഡിലെ ഐശ്വര്യ റായി അല്ല ഇത്: ഇത്രയും ലളിതമാകാൻ പറ്റുമോ, വീഡിയോ വൈറലാവുന്നു...
text_fieldsസിനിമയിൽ സജീവമല്ലെങ്കിലും ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് ഐശ്വര്യ റായി ബച്ചൻ. തെന്നിന്ത്യൻ സിനിമയിലൂടെ കരിയർ ആരംഭിച്ച ആഷ് പിന്നീട് ബോളിവുഡിന്റെ അവസാനവാക്കായി മാറുകയായിരുന്നു. വിവാഹത്തെ തുടർന്ന് സിനിമക്ക് ഇടവേള നൽകിയെങ്കിലും ഇന്നും ഇന്ത്യൻ സിനിമയിലെ ഹോട്ട് ടോപ്പിക്കാണ് ഐശ്വര്യ റായി ബച്ചൻ.
നീണ്ട ഇടവേളക്ക് ശേഷം ഐശ്വര്യ റായി ബച്ചൻ പ്രധാനവേഷത്തിൽ എത്തുന്ന തമിഴ് ചിത്രമാണ് പൊന്നിയിൻ സെൽവൻ. സെപ്റ്റംബർ 30 ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. തമിഴിൽ കൂടാതെ ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
പൊന്നിയിൻ സെൽവൻ വിജയകരമായി പ്രദർശനം തുടരുമ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ഇടംപിടിക്കുന്നത് താരത്തിന്റെ തമിഴ് സംസാരിക്കുന്ന ഒരു വീഡിയോയാണ്. സിനിമയുടെ ലോഞ്ച് ചടങ്ങിലാണ് ലോകസുന്ദരി ഗുരുവായ മണിരത്നത്തെ കുറിച്ചും താരങ്ങളായ കമൽ ഹാസൻ, രജനികാന്ത് എന്നിവരെ കുറിച്ചും തമിഴിൽ വാചാലയായത്. പ്രേക്ഷകരെ സംബോധന ചെയ്തതും തമിഴിൽ ആയിരുന്നു.
ഐശ്വര്യ റായിയുടെ തമിഴ് വീഡിയോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ബോളിവുഡ് പൊതുപരിപാടിയിൽ എത്തുന്ന ഐശ്വര്യയെയല്ല ലോഞ്ചിൽ കണ്ടതെന്നാണ് ആരാധകർ പറയുന്നത്. ബോളിവുഡ് അവാർഡ് നിശകളിൽ വളരെ അളന്ന് തൂക്കിയാണ് നടി സംസാരിക്കുന്നത്. പലപ്പോഴും പുരസ്കാരനിശകളിലെ നടിയുടെ പെരുമാറ്റം വലിയ ചർച്ചയാവാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ ലളിത്യത്തോടെയാണ് ആദ്യം മുതൽ അവസാനം വരെ ചടങ്ങിൽ പങ്കെടുത്തത്. കൂടാതെ ചടങ്ങിനെത്തിയ നടിയുടെ വസ്ത്രധാരണവും ലുക്കുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൽവാർ ധരിച്ച് വളരെ സിമ്പിൾ ലുക്കിലാണ് എത്തിയത്.
രണ്ട് ഭാഗങ്ങളിലായി എത്തുന്ന പൊന്നിയിൻ സെൽവനിൽ ഇരട്ടവേഷത്തിലാണ് ഐശ്വര്യ എത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.