Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഏറ്റവും കൂടുതൽ...

ഏറ്റവും കൂടുതൽ വിക്രമിന്, ഐശ്വര്യ റായി വാങ്ങിയത് 10 കോടി, പൊന്നിയിൻ സെൽവനിലെ താരങ്ങളുടെ പ്രതിഫലം...

text_fields
bookmark_border
Aishwarya Rai Bachchan to Chiyaan Vikram, Ponniyin Selvan 1 StarS  Remuneration
cancel

ന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. 500 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം സെപ്റ്റംബർ 30നാണ് തിയറ്ററുകളിൽ എത്തുന്നത്. സംവിധായകൻ മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കവെ, താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചുള്ള കണക്കുകൾ സിനിമ കോളങ്ങളിൽ ഇടംപിടിക്കുകയാണ്. ചിത്രത്തിൽ ഇരട്ട വേഷത്തിൽ എത്തുന്ന ഐശ്വര്യ റായി 10 കോടി രൂപയാണ് വാങ്ങിയിരിക്കുന്നത്. ഒരു നീണ്ട ഇടവേളക്ക് ശേഷം ആഷ് തെന്നിന്ത്യയിൽ എത്തുന്ന ചിത്രം കൂടിയാണിത്.

12 കോടി രൂപയാണ് വിക്രം വാങ്ങിയത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരിക്കുന്നതും വിക്രം ആണ്. 8 കോടി രൂപ ജയം രവി, കാർത്തി 5 കോടി, തൃഷ 2.5 കോടി, ഐശ്വര്യ ലക്ഷമി 1.5 കോടി, ശോഭിത ധൂലിപാല, പ്രകാശ് രാജ് എന്നിവർ 1 കോടി രൂപ വീതമാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്.

കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.

Show Full Article
TAGS:Aishwarya Rai Bachchan Ponniyin Selvan Vikram 
News Summary - Aishwarya Rai Bachchan to Chiyaan Vikram, Ponniyin Selvan 1 Star'S Remuneration
Next Story