Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നൽകിയ സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി'; ഐശ്വര്യ റായി ബച്ചന്റെ വാക്കുകൾ ചർച്ചയാവുന്നു

text_fields
bookmark_border
പൊന്നിയിൻ സെൽവന്റെ ഒന്നാം ഭാഗം സെപ്റ്റംബർ 30നാണ് തിയറ്ററുകളിൽ എത്തുന്നത്
Aishwarya Rai Bachchan pens about  all the warmth and love for Ponniyin Selvan: I
cancel

ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ. തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കമെത്തുന്ന ചിത്രത്തിൽ ഐശ്വര്യ റായ് ബച്ചൻ ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് നടി തെന്നിന്ത്യൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

സംവിധായകൻ മണിരത്നത്തിന്റ സ്വപ്ന ചിത്രമായ പൊന്നിയിൻ സെൽവന്റെ ഒന്നാം ഭാഗം സെപ്റ്റംബർ 30 ആണ് തിയറ്ററുകളിൽ എത്തുന്നത്.

പൊന്നിയിൻ സെൽവൻ പ്രദർശനത്തിനൊരുങ്ങുമ്പോൾ പ്രേക്ഷകരോട് നന്ദി പറഞ്ഞ് ഐശ്വര്യ റായി ബച്ചൻ. തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആരാധകരോട് നന്ദി പറഞ്ഞത്.

'നിങ്ങളുടെ സ്നേഹത്തിനും ഊഷ്മളമായ ആശംസകൾക്കും അനുഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദി... എപ്പോഴും ഒരുപാട് സ്നേഹം'- ആഷ് കുറിച്ചു. നടിയുടെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഐശ്വര്യ റായി ബച്ചൻ, തൃഷ, വിക്രം, ജയംരവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദുലിപാല, ജയചിത്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aishwarya Rai Bachchan pens about all the warmth and love for Ponniyin Selvan: I
Next Story