മഴവില്ല് വനിതാചലച്ചിത്രമേളയിൽ ഐഷാസുൽത്താനയുടെ 'ഫ്ളഷ്' 10ന് പ്രദർശിപ്പിക്കും
text_fieldsകൊച്ചി :മഴവില്ല് വനിതാ ഫിലിം സൊസൈറ്റി ആഗസ്റ്റ് 9,10,11 തീയതികളില്‍ കോട്ടയം അനശ്വര തീയറ്ററിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐഷാസുൽത്താന സംവിധാനം ചെയ്ത 'ഫ്ളഷ്' പ്രദർശിപ്പിക്കും. അനശ്വര തീയറ്ററിൽ 10ന് രാവിലെ 10 മണിക്കാണ് ചിത്രത്തിൻ്റെ പ്രദർശനം.
ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ത്താന ഒരുക്കിയ ഫ്ളഷിന് ഇപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്. കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിച്ചത്. സൂപ്പര്‍ താരനിരയുള്ള ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക് ലഭിക്കുമാറുള്ള പ്രേക്ഷക ശ്രദ്ധയാണ് നവാഗതരെ വച്ച് ഒരുക്കിയ ഫ്ളഷിന് ലഭിച്ചിരിക്കുന്നത്.
ലക്ഷദ്വീപിന്‍റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്ളഷ് ലക്ഷദ്വീപിന്‍റെ കഥ പറയുന്ന ഒരു ചിത്രമാണ്. കലാമൂല്യവും ജനപ്രിയവുമായ ഒരു സിനിമയാണ് ഫ്ളഷ്. ഞാനുള്‍പ്പെടെ ഒരുപാട് പേരുടെ വിയര്‍പ്പ് ആ ചിത്രത്തിന് പിന്നിലുണ്ട്, ഐഷാസുൽത്താന പറയുന്നു. എത്രയോ പേരുടെ ദിവസങ്ങള്‍ നീണ്ട അദ്ധ്വാനത്തിലൂടെയാണ് സിനിമ നിങ്ങളിലേക്ക് എത്തുന്നത്. എന്‍റെ നാടിന്‍റെ കഥയാണ് ആ സിനിമ പറയുന്നത്. ഐഷ സുൽത്താന വ്യക്തമാക്കി.
പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ഫ്ളഷ് ചിത്രീകരിച്ചിരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന ഫ്ളഷിന്‍റെ ക്യാമറ കെ ജി രതീഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള, സംഗീതം- വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍,പി ആര്‍ ഒ- പി ആര്‍ സുമേരന്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.