ഒാഫീസ് പൊളിച്ച സംഭവത്തിൽ കങ്കണ റണാവത്തിന് പിന്തുണയുമായി നടി അഹാന കൃഷ്ണ. കങ്കണയുടെ മുബൈയിലെ ഓഫീസ് കെട്ടിടത്തിെൻറ ഒരുഭാഗമാണ് നഗരസഭ അധികൃതർ പൊളിച്ച് നീക്കിയത്. ഇവിടത്തെ നിർമാണപ്രവർത്തനങ്ങൾ അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
കെട്ടിടം പൊളിച്ചുനീക്കുന്ന ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകെൻറ ചിത്രവും ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്സായി അഹാന പങ്കുവച്ചിരുന്നു. നിങ്ങൾക്കാണ് ഈ അവസ്ഥ ഉണ്ടാകുന്നതെങ്കിലൊ എന്നും അഹാന സ്റ്റാറ്റസിൽ ചോദിക്കുന്നു. 'മാധ്യമങ്ങൾ ശാന്തരാകണം, കങ്കണയുടെ പൊളിച്ചുമാറ്റിയ കെട്ടിടത്തിനകത്ത് എന്താണെന്ന് ഞങ്ങള്‍ക്ക് കാണേണ്ടതില്ല. ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുമ്പോള്‍,അത് നിങ്ങളുടെ വീടായിരുന്നെങ്കിലോ എന്ന് ചിന്തിക്കൂ. അന്യായമായി നിങ്ങളുടെ വീടിെൻറ ഒരു ഭാഗം പൊളിക്കുമ്പോള്‍ വീട്ടിലേക്ക് ആളുകള്‍ തള്ളിക്കയറുന്നത് നിങ്ങള്‍ക്ക് ഇഷ്മാപ്പെടുമോ'-അഹാന കുറിച്ചു.
നടി കങ്കണയും ശിവസേനയും തമ്മിലുള്ള തർക്കം രൂക്ഷമായതിനിെടയാണ് കെട്ടിടം പൊളിക്കാൻ മുംബൈ കോർപ്പറേഷൻ തീരുമാനിച്ചത്. കെട്ടിടം പൊളിച്ച് മാറ്റാനുള്ള നടപടിക്കെതിരെ കങ്കണ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയും കോടതി നടപടി സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു.
തല്‍ക്കാലം കെട്ടിടം പൊളിച്ച് മാറ്റുന്നത് നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരിട്ടത്. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ കങ്കണക്ക് കേന്ദ്ര സർക്കാർ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.