Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രായം റിവേഴ്സ്...

പ്രായം റിവേഴ്സ് ഗിയറിലാണോ ഓടുന്നത്? വൈറലായി ഡിക്യുവിന്റെ മറുപടി

text_fields
bookmark_border
Age Running in reverse gear? DQs response went viral
cancel

പ്രായം കുറഞ്ഞുവരുന്നോ എന്ന ക്ലീഷേ ചോദ്യം ഏറ്റവും കൂടുതൽ നേരിടുന്ന നടനാണ് മമ്മൂട്ടി. ഇപ്പോൾ മകനായ ദുൽഖറിനും ഇതേ ചോദ്യം അഭിമുഖീകരിക്കേണ്ടിവരികയാണ്. കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ ചില ഫോട്ടോകൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെ സിനിമാ നിരൂപകൻ രാജീവ് മസാന്ദാണ് ദുൽഖറിന്റെ പ്രായം റിവേഴ്സ് ഗിയറിലാണോ ഓടുന്നതെന്ന് ചോദിച്ചത്. ഈ ചോദ്യത്തിന് രസകരമായ മറുപടിയും ദുൽഖർ നൽകിയിട്ടുണ്ട്.


'സീനിയർ എന്നെക്കടന്നുപോകുന്നതിനുമുമ്പ് അൽപ്പം വേഗത കൂട്ടണ്ടേ'എന്നായിരുന്നു ദുൽഖറിന്റെ മറുപടി. തന്റെ പുതിയ സിനിമയായ 'ഹേയ് സിനാമിക' എന്ന സിനിമയിൽനിന്നുള്ള ചിത്രങ്ങളാണ് ദുൽഖർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നത്. ദുൽഖറിന്റെ അടുത്ത് റിലീസ് ചെയ്യാനുള്ള ചിത്രമാണ് ഹേ സിനാമിക. സിനിമ കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം അദിഥി റാവുവും കാജൽ അഗർവാളും പ്രധാന വേഷത്തിലെത്തുന്നു.


മണിരത്നം സംവിധാനം ചെയ്ത 'ഓകെ കൺമണി' എന്ന സിനിമയിലെ ഒരു ഗാനത്തിൽ നിന്നുളളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു.

ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും 'ഹേ സിനാമിക'യ്ക്കുണ്ട്. വാരണം ആയിരം, മാൻ കരാട്ടെ, കടൽ, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ബൃന്ദ പ്രവർത്തിച്ചിട്ടുണ്ട്. '96' ലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്ന ഗോവിന്ദ് വസന്ത് ആണ് 'ഹേ സിനാമിക'യ്ക്ക് സംഗീതം നൽകുന്നത്. ചിത്രം ഫെബ്രുവരി 25ന് തിയേറ്ററുകളിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dulqar salmanhey sinamika
News Summary - Age Running in reverse gear? DQ's response went viral
Next Story