Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതലൈവി കണ്ട അച്ഛനും...

തലൈവി കണ്ട അച്ഛനും അമ്മയും പറഞ്ഞു, അഞ്ചാമത്തെ ദേശീയ പുരസ്​കാരം നിനക്കുതന്നെ -കങ്കണ

text_fields
bookmark_border
after watching thalaivi movie my father and mother congratulated me
cancel

ത​െൻറ പുതിയ സിനിമയായ തലൈവി കണ്ട് അച്ഛനും അമ്മയും അഞ്ചാമത്തെ ദേശീയ പുരസ്‌കാരം ഉറപ്പാണെന്ന്​ പറഞ്ഞ്​ അഭിനന്ദിച്ചതായി നടി കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം ഇക്കാര്യം പറഞ്ഞത്. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് തലൈവി ഒരുങ്ങുന്നത്. എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് മുമ്പായി ചെന്നൈയിൽ​ പ്രത്യേക സ്‌ക്രീനിങ്​ നടത്തിയിരുന്നു. ഇത് കാണാൻ കങ്കണയുടെ അച്ഛനും അമ്മയും എത്തിയിരുന്നു.


സ്​ക്രീനിങിനുശേഷമാണ്​ അഞ്ചാം ദേശീയ പുരസ്‌ക്കാരത്തിന് തന്നെ അഭിനന്ദിച്ചതെന്ന് കങ്കണ പറഞ്ഞു. നിലവിൽ കങ്കണക്ക്​ നാല്​ ദേശീയ പുരസ്​കാരങ്ങൾ ലഭിച്ചിട്ടുണ്ട്​. അതിലൊന്ന്​ സഹനടിക്കുള്ളതായിരുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി തീയറ്ററിലെത്തുന്ന തലൈവി സെപ്റ്റംബര്‍ 10ന് റിലീസ് ചെയ്യും.കങ്കണ ചിത്രത്തിന്‍റെ റിലീസ് തീയതി അടങ്ങിയ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ചിത്രം തിയറ്ററിലാണ് റിലീസ് ചെയ്യുക.


ചിത്രത്തില്‍ എം.ജി.ആറിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ജയലളിതയുടെ തോഴി ശശികലയായി മലയാളി നടി ഷംന കാസിമും പ്രധാന റോളിലെത്തും. 2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national awardthalaiviKangana Ranutfather and mother
News Summary - after watching thalaivi movie my father and mother congratulated me
Next Story