'സുബ്രതാ റോയി'യുടെ ജീവിതവുമായി 'ദി കേരള സ്റ്റോറി' സംവിധായകൻ; 'സഹാറശ്രീ'; സംഗീതം എ.ആര്‍ റഹ്മാന്‍
text_fieldsവിവാദ ചിത്രം ' ദി കേരള സ്റ്റോറി' ക്ക് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ സുദീപതോ സെൻ. സഹാറ ഇന്ത്യ പരിവാര്‍ സ്ഥാപകനും വ്യവസായിയുമായ സുബ്രതാ റോയിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘സഹാറശ്രീ’യാണ് പുതിയ ചിത്രം. ടൈറ്റിൽ ടീസർ പുറത്തുവിട്ടിട്ടുണ്ട്. സുബ്രത റോയിയുടെ 75-ാം ജന്മദിനമായ ജൂൺ 10നാണ് ചിത്രം പ്രഖ്യാപിച്ചുകൊണ്ട് ടീസർ പങ്കുവെച്ചിരിക്കുന്നത്. എ. ആർ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ ഒരു സൂപ്പര്‍താരമാകും സുബ്രത റോയിയെ അവതരിപ്പിക്കുക എന്നാണ് വിവരം. ഒരു ബയോപിക് ചിത്രീകരിക്കുക എന്നത് സംവിധായകന്‍ എന്ന നിലയില്‍ എളുപ്പമായ കാര്യമല്ലെന്നും. എ ആർ റഹ്‌മാൻ, ഗുൽസാർ, സന്ദീപ് സിങ്, ഡോ. ജയന്തിലാൽ ഗദ എന്നിവർ ഒപ്പമുള്ളതിനാല്‍ ഈ വലിയ സിനിമ സാധ്യമാകും എന്നാണ് ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ സുദീപ്തോ സെൻ പറഞ്ഞത്. ആരാണ് സുബ്രത റോയിയുടെ റോളില്‍ എത്തുക എന്നത് ഉടന്‍ വെളിപ്പെടുത്തമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ലെജൻഡ് സ്റ്റുഡിയോയും ഡോ.ജയന്തിലാൽ ഗഡയും (പെൻ സ്റ്റുഡിയോ) അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറായി സന്ദീപ് സിങ് ഉണ്ട്. എ ആർ റഹ്മാൻ ആണ് സംഗീതം. ഋഷി വിർമാണി, സുദീപ്തോ സെൻ, സന്ദീപ് സിങ് എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അടുത്ത വർഷം ആദ്യം ചിത്രം തിയറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

