Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിഷ്ണു മഞ്ചുവിന്റെ ...

വിഷ്ണു മഞ്ചുവിന്റെ 'കണ്ണപ്പ'യിൽ പ്രഭാസിനൊപ്പം മോഹൻലാലും!

text_fields
bookmark_border
വിഷ്ണു മഞ്ചുവിന്റെ  കണ്ണപ്പയിൽ  പ്രഭാസിനൊപ്പം മോഹൻലാലും!
cancel

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത വന്നതോടെ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ ആകാശത്തോളം ഉയർന്നിരുന്നു.

ഇപ്പോഴിതാ മോഹൻലാൽ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. സ്റ്റാർ കാസ്റ്റ് പോലെ തന്നെ അത്രയും പ്രധാനപ്പെട്ട അണിയറപ്രവർത്തകരും ചിത്രത്തിൽ അണിനിറക്കുന്നുണ്ട്.

സ്റ്റാർ പ്ലസ്സിൽ മഹാഭാരത് സീരീസ് സംവിധാനം ചെയ്ത മുകേഷ് കുമാർ സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണി ശർമ്മ, സ്റ്റീഫൻ ദേവസി എന്നിവർ ചിത്രത്തിൽ സംഗീതം ഒരുക്കുന്നു. ഇതുവരെ കാണാത്ത സിനിമയുടെ പുതിയ ലോകം തീർക്കാനായി 'കണ്ണപ്പ' ഒരുങ്ങുന്നു. പ്രേക്ഷകരും ആരാധകരും ഒരുപോലെ അക്ഷമരായി കാത്തിരിക്കുകയാണ് ചിത്രത്തിന്റെ റിലീസിനായി.

Show Full Article
TAGS:MohanlalPrabhasKannapp
News Summary - After Prabhas and Mohanlal joins ‘Kannappa’
Next Story