വിജയം തുടരാനായി ഷാറൂഖ് ഖാൻ ജവാനിലേക്ക്...
text_fieldsനാല് വർഷത്തിന് ശേഷം പുറത്ത് ഇറങ്ങിയ ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. ജനുവരി 25ന് തിയറ്ററിൽ എത്തിയ ചിത്രം ബോക്സോഫീസ് റെക്കോർഡുകൾ മറികടന്ന് പ്രദർശനം തുടരുകയാണ്.
2018 ൽ പുറത്ത് ഇറങ്ങിയ 'സീറോ'യുടെ പരാജയത്തോടെയാണ് ഷാറൂഖ് ഖാൻ ബോളിവുഡിൽ നിന്ന് ഇടവേള എടുത്തത്. എന്നാൽ കൈനിറയെ ചിത്രങ്ങളുമായി നടൻ തിരികെ എത്തിയിരിക്കുകയാണ്. ജവാനാണ് ഇനി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്.ആർ.കെ ചിത്രം. അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
ഇപ്പോഴിതാ പത്താന്റെ വിജയാഘോഷത്തിന് ശേഷം ഷാറൂഖ് ഖാൻ വീണ്ടും ജവാൻ ടീമിനോടൊപ്പം ചേർന്നിട്ടുണ്ട്. സംവിധായകൻ അറ്റ്ലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് പിങ്ക് വില്ലയാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
തെന്നിന്ത്യൻ താരം നയൻതാരയാണ് ജവാനിലെ നായിക. പ്രിയ മണി, യോഗി ബാബു തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂൺ രണ്ടിന് ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

