Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബിഗ് ബജറ്റ് സ്പൈ...

ബിഗ് ബജറ്റ് സ്പൈ മൾട്ടി യൂനിവേഴ്സ് ചിത്രവുമായി ഖാൻമാർ, ഷാരൂഖ് ഖാനും സൽമാൻ ഖാനും വീണ്ടും ഒന്നിക്കുമ്പോൾ...

text_fields
bookmark_border
ബിഗ് ബജറ്റ്  സ്പൈ മൾട്ടി യൂനിവേഴ്സ് ചിത്രവുമായി ഖാൻമാർ, ഷാരൂഖ് ഖാനും സൽമാൻ ഖാനും വീണ്ടും ഒന്നിക്കുമ്പോൾ...
cancel
Listen to this Article

ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരങ്ങളാണ് ഷാരൂഖ് ഖാനും സൽമാൻ ഖാനും. ബോളിവുഡിലാണ് ഇരുവരും തിളങ്ങുന്നതെങ്കിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഇവർക്ക് ആരാധകരേറെയാണ്. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇ​പ്പോൾ പുറത്തുവരുന്നത്.

ബോളിവുഡ് മാധ്യമമായ പിങ്ക് വില്ലയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ആദിത്യ ചോപ്രയാകും സൂപ്പർ താരങ്ങളെ ഒന്നിപ്പിച്ച് സിനിമ ഒരുക്കുക. 2023 അവസാനത്തോടെ സിനിമയുടെ ഒരുക്കങ്ങൾ ആരംഭിക്കുന്നുമെന്നാണ് പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട്. അതേസമയം സിനിമയുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. രണ്ട് ഖാൻമാർക്കും തുല്യപ്രധാന്യം നൽകി കൊണ്ടാവും ചിത്രം ഒരുക്കുക. കൂടാതെ ഇന്ത്യയിലെ ആദ്യത്തെ ബിഗ് ബജറ്റ് സ്പൈ മൾട്ടി യൂണിവേഴ്സ് ചിത്രം കൂടിയായിരിക്കും ഇതെന്നാണ് വിവരം.

നിലവിൽ സിനിമ തിരക്കുകളിലാണ് ഷാരൂഖും സൽമാൻഖാനും. ബിഗ് ബജറ്റ് ചിത്രങ്ങളാണ് താരങ്ങളുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ പത്താൻ എന്ന ചിത്രത്തിലൂടെയാകും മടങ്ങിയെത്തുക. ദീപിക പദുകോണാണ് ചിത്രത്തിലെ നായിക. ജോൺ എബ്രാഹാമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തും. സൽമാൻ ഖാനും ഈ ചിത്രത്തിൻറ ഭാഗമാകുന്നുണ്ട്. പത്താൻ കൂടാതെ ജവാനാണ് എസ്.ആർ.കെയുടെ മറ്റൊരു ചിത്രം. നയൻതാരയാണ് സിനിമയിലെ നായിക. ലേഡിസൂപ്പർ സ്റ്റാറിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയാണ്.

കഭി ഈദ് കഭി ദീവാലിയാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൽമാൻ ഖാന്റെ ചിത്രം. ഗൈടർ 3യും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തിൽ എസ്.ആർ.കെ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

1995ൽ പുറത്ത് ഇറങ്ങിയ കരൺ അർജുനിലാണ് ഇരുവരും ഏറ്റവും അവസാനമായി ഒന്നിച്ചെത്തിയത്. ഖാൻമാർ ഒന്നിച്ചെത്തുന്ന ചിത്രത്തിനായി ആകാക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanSalman Khan
News Summary - Salman Khan and Shah Rukh Khan Reunite India's Biggest Action Movie
Next Story