Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകാത്തിരിപ്പിനൊടുവിൽ...

കാത്തിരിപ്പിനൊടുവിൽ ഹൊറർ കോമഡി എന്റർടെയ്നർ 'പ്രകമ്പനം' ഒ.ടി.ടിയിൽ, എവിടെ കാണാം...?

text_fields
bookmark_border
കാത്തിരിപ്പിനൊടുവിൽ ഹൊറർ കോമഡി എന്റർടെയ്നർ പ്രകമ്പനം ഒ.ടി.ടിയിൽ, എവിടെ കാണാം...?
cancel
camera_alt

പ്രകമ്പനത്തിലെ പോസ്റ്റർ

ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ എത്തിയ ഹൊറർ കോമഡി എന്റർടെയ്നർ 'പ്രകമ്പനം' ഒ.ടി.ടിയിൽ. ജനുവരി 30 ന് തിയറ്ററുകളിൽ എത്തിയ ചിത്രം വലിയ പ്രേക്ഷക പ്രതികരണം നേടിയിരുന്നു. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം പുറത്തിറക്കിയത്. ഒരു കംപ്ലീറ്റ് ഹൊറർ കോമഡി എന്റർടെയ്നറായ ചിത്രം സീ5 ലൂടെ സ്ട്രീം ചെയ്യാം.

ചിത്രത്തിന്റെ കഥ സംവിധായകൻ വിജേഷ് പാണത്തൂറിന്‍റേതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. ഹോസ്റ്റൽ ജീവിതവും അതിന്റെ അനുഭവവും പശ്ചാത്തലമായി എത്തിയ സിനിമയാണ് പ്രകമ്പനം. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ ശീതൾ ജോസഫ് ആണ് നായിക. അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം, തുടങ്ങിയ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്. 'പണി' എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിച്ച ചിത്രം പ്രേക്ഷകരെ നിരാശപെടുത്തില്ല.

ചിത്രത്തിന്റെ സംഗീതം ബിബിൻ അശോക്. പശ്ചാത്തല സംഗീതം ശങ്കർ ശർമ്മ. വരികൾ എഴുതിയത് വിനായക് ശശികുമാർ. ഛായഗ്രഹണം - ആൽബി ആന്റണി. എഡിറ്റർ- സൂരജ് ഇ.എസ്. ആർട്ട് ഡയറക്ടർ- സുഭാഷ് കരുൺ. ലിറിക്സ്- വിനായക് ശശികുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- അംബ്രൂ വർഗീസ്. പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ. ലൈൻ പ്രൊഡ്യൂസർ അനന്ദനാരായൺ. പ്രൊഡക്ഷൻ മാനേജേഴ്സ് ശശി പൊതുവാൾ, കമലാക്ഷൻ. സൗണ്ട് ഡിസൈൻ കിഷൻ മോഹൻ ( സപ്ത). ഫൈനൽ മിക്സ് എം.ആർ രാജകൃഷ്ണൻ. ഡി.ഐ രമേശ് സി.പി- വി.എഫ്.എക്സ് മെറാക്കി. വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ. മേക്കപ്പ്- ജയൻ പൂങ്കുളം. പി.ആർ.ഓ -മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്. സ്റ്റിൽസ് ഷാഫി ഷക്കീർ, ഷിബി ശിവദാസ്. ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്‍റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GanapathyEntertainment NewsOTTOTT ReleaseSagar Surya
News Summary - After a long wait, the horror comedy entertainer 'Prakambanam' is on OTT, where can you watch it
Next Story