സിഡാക്കിൽ തൊഴിലധിഷ്ഠിത പി.ജി സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനം
text_fieldsപ്രതീകാത്മക ചിത്രം
കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള സെന്റർ ഫോർ ഡെലവപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (സി-ഡാക്ക്) തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, പുണെ, ന്യൂഡൽഹി അടക്കം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ഫെബ്രുവരി 25ന് ആരംഭിക്കുന്ന 12 തൊഴിലധിഷ്ഠിത പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 24 ആഴ്ചത്തെ ഫുൾടൈം (1200 മണിക്കൂർ) പഠന-പരിശീലന സൗകര്യം ലഭിക്കും. ജനുവരി 10, 11 തീയതികളിലായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റിലൂടെയാണ് (സി-കാറ്റ് I & II) തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ബംഗളൂരു, ഹൈദരാബാദ്, മുംബൈ, നോയിഡ, പുണെ എന്നിവിടങ്ങളിലായി ദേശീയതല കാമ്പസ് പ്ലേസ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. വിശദവിവരങ്ങൾ www.cdac.in, https://acts.cdac.inൽ ലഭിക്കും. സി-കാറ്റ് ഫീസ്: പേപ്പർ എ + ബി - 1550 രൂപ. പേപ്പർ എ + ബി + സി 1750 രൂപ.
കോഴ്സുകൾ: അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്, ബിഗ്ഡാറ്റാ അനലിറ്റിക്സ് ,എംബഡഡ് സിസ്റ്റംസ് ഡിസൈൻ, ഐ.ടി ഇൻഫ്രാസ്ട്രക്ചർ സിസ്റ്റംസ് ആൻഡ് സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , വി.എ.എസ്.ഐ ഡിസൈൻ, മൊബൈൽ കമ്പ്യൂട്ടിങ്, അഡ്വാൻസ്ഡ് സെക്വർ സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, എച്ച്.പി.സി സിസ്റ്റം അഡ്മിനിസ്ട്രേഷൻ, റോബോട്ടിക്സ് ആൻഡ് അലൈഡ് ടെക്നോളജീസ്, ഫിൻടെക് ആൻഡ് ബ്ലോക്ചെയിൻ ഡെവലപ്മെന്റ്, സൈബർ സെക്യൂരിറ്റി ആൻഡ് ഫോറൻസിക്സ്.
പ്രവേശന യോഗ്യത: ബി.ഇ/ബി.ടെക് അല്ലെങ്കിൽ എം.എസ്സി/എം.എസ്/എം.സി.എ. സമഗ്രവിവരങ്ങൾ വെബ്സൈറ്റിലുണ്ട്. ഓൺലൈനിൽ ഡിസംബർ 29നകം അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

