Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range അദിവി ശേഷിന്റെ 'മേജർ' മേയിൽ റിലീസ് ചെയ്യും
text_fieldsbookmark_border
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ഭാഗിക ലോക്ഡൗൺ നീക്കുകയും ചെയ്തതോടെ 'മേജർ' സിനിമയുടെ നിർമാതാക്കൾ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള അദിവി ശേഷ് നായകനായ ചിത്രം 2022 മേയ് 27ന് തിയേറ്ററുകളിൽ എത്തും.
മുമ്പ് ഫെബ്രുവരി 11-നായിരുന്നു റിലീസ് ചെയ്യാനിരുന്നത്. കോവിഡ് വ്യാപനം കാരണം തീയതി മാറ്റുകയായിരുന്നു സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ശശി കിരൺ ടിക്കയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളം, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
Next Story
