ആദിപുരുഷിന്റെ ടീസർ പ്രഭാസിനേയും ചൊടിപ്പിച്ചോ; ഇത്രയും ദേഷ്യത്തിൽ കണ്ടിട്ടില്ലെന്ന് ആരാധകർ- വീഡിയോ...
text_fieldsപ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായ ചിത്രമാണ് പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ്. താൻഹാജി; ദ അൺവാരിയറിന് ശേഷം ഓം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാൻ, കൃതി സിനോൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാമായണത്ത ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രതീക്ഷിച്ചത് പോലെ പ്രേക്ഷരെ തൃപ്തിപ്പെടുത്താൻ ആദിപുരുഷിന്റെ ടീസറിന് കഴിഞ്ഞില്ല. രൂക്ഷ വിമർശനവും ട്രോളുമായിരുന്നു ഉയർന്നത്. കാർട്ടൂണുമായിട്ടാണ് ആരാധകർ താരതമ്യം ചെയ്തത്.
ആദിപുരുഷിന്റെ ടീസർ വലിയ വിമർശനം സൃഷ്ടിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് പ്രഭാസിന്റെ ഒരു വീഡിയോണ്. സംവിധായകൻ ഓം റൗട്ടിനെ മുറിയിലേക്ക് വിളിക്കുന്നതാണ് വീഡിയോയിൽ. ടീസർ കണ്ട് ക്ഷുഭിതനായ പ്രഭാസ് സംവിധായകന് മുന്നറിയിപ്പ് നൽകാൻ വിളിച്ചതാണെന്നാണ് വീഡിയോ കണ്ട ആരാധകർ പറയുന്നത്.'ഓം റൂമിലേക്ക് വരൂ' എന്നാണ് പ്രഭാസ് പറയുന്നത്. വീഡിയോ വൈറലായിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. 500 കോടിയിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ് ചിലവഴിക്കുന്നത്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്തവർഷം ജനുവരിയിലാണ് ചിത്രം തിയറ്ററുകളിൽ എത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

