Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Prabhas And Saif Ali Khan
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'ആദിപുരുഷ'നായി...

'ആദിപുരുഷ'നായി പ്രഭാസ്, വില്ലനായി സെയ്ഫ്​ അലി ഖാൻ: തിയറ്ററുകളിലെത്തുക ഈ ദിവസം

text_fields
bookmark_border

ന്യൂഡൽഹി: ബാഹുബലി താരം പ്രഭാസും ബോളിവുഡ്​ സൂപ്പർ താരം സെയ്​ഫ്​ അലിഖാനും ഒന്നിക്കുന്ന 'ആദിപുരുഷി​'​െൻറ ടൈറ്റിൽ പോസ്​റ്റർ പുറത്ത്​. ഓം റൗട്ടാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. തിയറ്ററുകളിൽ റിലീസ്​ ചെയ്യാനുദ്ദേശിക്കുന്ന ചിത്രം 2022 ആഗസ്​റ്റ്​ 11നാണ്​ എത്തുക.

വ്യാഴാഴ്​ച പ്രഭാസ്​ ചിത്രത്തി​െൻറ ടൈറ്റിൽ പോസ്​റ്റർ ഇൻസ്​റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. തിന്മക്കെതിരെ നന്മയുടെ വിജയ ആഘോഷമാണ്​ ചിത്രത്തി​െൻറ ആധാരം. പ്രഭാസ്​ നായക കഥാപാത്രമായ ആദിപുരുഷനായി എത്തു​േമ്പാൾ വില്ലനായാകും സെയ്​ഫ്​ അലി ഖാൻ പ്രേക്ഷകർക്ക്​ മുമ്പിലെത്തുക.

ത്രീഡി ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുക്കുന്നത്​. പ്രഭാസിനൊപ്പമുള്ള ഓം റൗട്ടി​െൻറ ആദ്യ ചിത്രവും സെയ്​ഫ്​ അലി ഖാനൊപ്പമുള്ള രണ്ടാം ചി​ത്രവുമാണിത്​.

നേരത്തേ സെയ്​ഫ്​ അലി ഖാ​െൻറ കഥാപാത്ര പോസ്​റ്റർ പ്രഭാസ്​ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.'7000 വർഷങ്ങൾക്ക്​ മുമ്പ്​ ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ അസുരൻ ജീവിച്ചിരുന്നു' എന്ന അടിക്കുറി​േ​പ്പാടെയാണ്​ ​പ്രഭാസ്​ പോസ്​റ്റർ പങ്കുവെച്ചത്​. ല​ങ്കേഷ്​ എന്ന കഥാപാത്രമായാണ്​ സെയ്​ഫ്​ അലി ഖാൻ എത്തുക. ആഗസ്​റ്റിലായിരുന്നു ചിത്രത്തി​െൻറ അനൗൺസ്​മെൻറ്​. അന്നുതന്നെ പ്രഭാസി​െൻറ കഥാപാത്രവും വെളിപ്പെടുത്തിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrabhasOm RautAdipurushSaif Ali Khan
Next Story