Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുനിഷ ശർമയുടെ മരണ കാരണം ഇതാണ്! പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

text_fields
bookmark_border
Actress Tunisha Sharmas Post-Mortem Report Clears Pregnancy Rumours
cancel

മുംബൈ: നടി തുനിഷ ശർമയുടെ മരണ വാർത്ത പുറത്തു വന്നതോടെ നിരവധി കിംവദന്തികൾ പ്രചരിച്ചിരുന്നു. 20 വയസുകാരിയായ തുനിഷ അമ്മയാവാൻ തയാറെടുത്തതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ് പൊലീസ്. തൂങ്ങിയതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് മരണ കാരണമെന്നും നടി ഗർഭിണിയായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ശനിയാഴ്ചയാണ് സീരിയൽ സെറ്റിലെ ബാത്ത് റൂമിൽ തുനിഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയ തകർച്ചയാണ് നടിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സഹനടനും കാമുകനുമായ ഷീസാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പായിരുന്നു ഇരുവരും വേർപിരിഞ്ഞത്. ഷീസാൻ ഖാനായിരുന്നു ബന്ധം പിരിയാൻ മുൻകൈ എടുത്തത്. ഇത് തുനിഷയെ മാനസികമായി തളർത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആത്മഹത്യ പ്രേരണ കുറ്റം ചുമർത്തി നടനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഷീസാന് എതിരെ ഗുരുതര ആരോപണമാണ് തുനിഷയുടെ കുടുംബാംഗങ്ങൾ ഉന്നയിക്കുന്നത്. അമ്മയുടെ പരാതിയെ തുടർന്നാണ് നടനെ പൊലീസ് ചോദ്യം ചെയ്തത്. ഷീസന് തുനിഷയുമായി പ്രണയത്തിലായിരിക്കവെ മറ്റ് പ്രണയബന്ധങ്ങളുണ്ടായിരുന്നെന്ന് നടിയുടെ അമ്മാവൻ പവൻ എൻ.ഐയോടു പറഞ്ഞു. ഇതാണ് നടിയെ വിഷാദത്തിലേക്ക് നയിച്ചതെന്നും ഡിസംബർ 16ന് ആംഗ്സൈറ്റി അറ്റാക്ക് വന്നതായും പവൻ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress Tunisha Sharma's Post-Mortem Report Clears Pregnancy Rumours
Next Story