നടി ജീവനൊടുക്കാൻ കാരണം പ്രണയ തകർച്ച, മാനസികമായി തകർത്തു; തുനിഷ ശർമയുടെ മരണത്തെ കുറിച്ച് പൊലീസ്
text_fieldsനടി തുനിഷ ശർമ ജീവനൊടുക്കാൻ കാരണം പ്രണയ തകർച്ചയെന്ന് പൊലീസ് റിപ്പോർട്ട്. നടിയും സഹതാരം ഷീസൻ മുഹമ്മദ് ഖാനുമായി പ്രണയത്തിലായിരുന്നു. 15 ദിവസം മുൻപാണ് ഇരുവരും വേർപിരിഞ്ഞത്. ഇതാണ് നടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് എഫ്.ഐ.ആർ റിപ്പോർട്ടിൽ പറയുന്നു. നടനുമായുളള പ്രണയ തകർച്ച തുനിഷയെ മാനസികമായി തകർത്തിരുന്നു.
നടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷീസൻ മുഹമ്മദ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുനിഷ ശർമയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് നടനെ പൊലീസ് ചോദ്യം ചെയ്തത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
ശനിയാഴ്ച ഉച്ചയോടെയാണ് നടിയെ ശുചി മുറിയിൽ ആത്മഹത്യ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിക്കുന്നതിന് തൊട്ട് മുൻപ് സെറ്റിൽ നിന്നുളള ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞയറാഴ്ച വെകുന്നേരം സംസ്കരിക്കും.

