
'ഓർമ നഷ്ടമാവുന്നത് ഭയപ്പെടുത്തുന്നു'; ആരാധകരോട് മനസ് തുറന്ന് തമന്ന ഭാട്ടിയ
text_fieldsസോഷ്യൽ മീഡിയയിൽ സജീവമാണ് നടി തമന്ന ഭാട്ടിയ. സിനിമ തിരക്കുകൾക്കിടയിലും തന്റെ വിശേഷങ്ങളും സന്തോഷങ്ങളുമൊക്കെ നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടിയുടെ ട്വീറ്റ് വലിയ ചർച്ചയായിരിക്കുകയാണ്. തന്റെ ഏറ്റവും വലിയ ഭയത്തെ കുറിച്ചാണ് പറയുന്നത്. ആരാധകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് തന്നെ അലട്ടുന്ന വലിയ ഭയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
എന്താണ് ഏറ്റവും വലിയ ഭയമെന്നായിരുന്നു ആരാധകന്റെ ചോദ്യം. 'ഓർമകൾ നഷ്ടപ്പെടുന്നതാണ് ഏറ്റവും വലിയ ഭയം' എന്നായിരുന്നു തമന്നയുടെ മറുപടി. കൂടാതെ യഥാർഥ ജീവിതത്തിൽ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്ന സാങ്കൽപ്പിക കഥാപാത്രം ഏതാണെന്നും നടിയോട് ചോദിക്കുന്നുണ്ട്. 'ഷെർലക് ഹോംസ്' എന്നായിരുന്നു ഉത്തരം.
നിലവിൽ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുംബൈയിലാണ്. തെലുങ്ക് ചിത്രമായ എഫ് 3യാണ് നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ഹിന്ദിയിലും തെലുങ്കിലുമായി നിരവധി ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്.
2005 മുതൽ സിനിമയിൽ സജീവമായ താരം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെയാണ് ഇന്ത്യൻ സിനിമ ലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അവന്തിക എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. രണ്ട് ഭാഗങ്ങളിലായി പുറത്ത് ഇറങ്ങിയ ബാഹുബലിക്കൊപ്പം ഇന്നും തമന്നയുടെ കഥാപാത്രം പ്രേക്ഷരുടെ ഇടയിൽ ചർച്ചയാണ്. നടിയുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ബാഹുബലിയിലെ അവന്തിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
