Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവിതത്തിലെ ഏറ്റവും മോശമായ എട്ട് വര്‍ഷം, സൽമാൻ ക്രൂരമായി ഉപദ്രവിച്ചു; വെളിപ്പെടുത്തലുമായി നടി സോമി അലി

text_fields
bookmark_border
Actress Somy Ali Opens Up about cruel face of  Salman khan
cancel

നടൻ സൽമാൻ ഖാനിൽ നിന്ന് നേരിടേണ്ടി വന്ന യാതനകളെ കുറിച്ചുളള നടി സോമി അലിയുടെ വാക്കുകൾ വലിയ ചർച്ചയായിരുന്നു. മാനസികമായും ശരീരികമായും നടൻ ഏറെ ഉപദ്രവിച്ചെന്നും, ആ എട്ട് വർഷങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ സമയമായിരുന്നെന്നും നടി വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വ്യക്തമാക്കിയത്. കുറിപ്പ് ചർച്ചയായതോടെ നടി പോസ്റ്റ് പിൻവലിച്ചു. ഇതിന്റെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്.

വളരെ ദേഷ്യത്തിലും, മോശം ഭാഷയിലുമാണ് താന്‍ ആ പോസ്റ്റുകള്‍ ഇട്ടത്. പക്ഷെ ഒരു എന്‍ജിഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ അത്തരം പോസ്റ്റുകള്‍ തനിക്ക് ചേർന്നതല്ല. അതിനാല്‍ ആ പോസ്റ്റുകള്‍ പിന്‍വലിച്ചു- സോമി പറഞ്ഞു.

സല്‍മാനൊപ്പം ഉണ്ടായിരുന്ന എട്ട് വര്‍ഷങ്ങള്‍ ജീവിതത്തിലെ ഏറ്റവും മോശമായ കാലമായിരുന്നു. പല പ്രശ്‌നങ്ങള്‍ക്കിടയിലും സല്‍മാന്‍ മോശമായ പദപ്രയോഗങ്ങളിലൂടെ നിരന്തരം എന്നെ അധിക്ഷേപിച്ചിരുന്നു. വർഷങ്ങളോളം പൊതുസ്ഥലത്ത് താൻ കാമുകിയാണെന്ന് പറഞ്ഞിരുന്നില്ല. ഒടുവില്‍ തന്നെ കാമുകിയായി അംഗീകരിച്ച ശേഷം സല്‍മാന്‍ അയാളുടെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ എന്നും തന്നെ ശകാരിക്കുകയും, അപമാനിക്കുകയും ചെയ്തു.

ഈ ബന്ധത്തിന്റെ പേരില്‍ തന്നെ ഉപയോഗിക്കുകയാണ് എന്ന് മനസിലാക്കാന്‍ സാധിച്ചില്ല. താന്‍ ഏറ്റവും മോശമായി ലൈംഗിക, ശാരീരിക, മാനസിക പീഡനം അനുഭവിച്ച കാലമാണ് സല്‍മാനുമായുള്ള ബന്ധം- സോമി അലി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress Somy Ali Opens Up about cruel face of Salman khan
Next Story