Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി ഷംന കാസിം വിവാഹിതയായി

text_fields
bookmark_border
നടി ഷംന കാസിം വിവാഹിതയായി
cancel

മലയാളത്തിലെ പ്രിയ നടി ഷംന കാസിം വിവാഹിതയായി. ജെ.ബി.എസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബൈയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. അതിനാൽ, സിനിമാ രംഗത്തുള്ളവരുടെ സാന്നിധ്യം കുറവായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഷംന നേരത്തെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കുടുംബത്തിന്‍റെ അനുഗ്രഹത്തോടെ ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഷംന കുറിച്ചിരുന്നു.

കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ സജീവമാണ്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ ആണ് സിനിമയിലെത്തുന്നത്. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലും മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിലും വേഷമിട്ട ഷംന അലി ഭായ്, കോളജ് കുമാരൻ, ചട്ടക്കാരി അടക്കമുള്ള സിനിമകളിലും അഭിനയിച്ചു. ജോസഫ് എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരമാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress Shamna Kasim got married
Next Story